സിനിമാ സീരിയല്‍ നാടക നടനായ തൃശൂര്‍ ചന്ദ്രന് അന്തരിച്ചു. മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖം മൂര്ശ്ചിത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വടക്കഞ്ചേരിക്ക് സമീപം പെരിങ്ങാണ്ടൂരിലാണ് തൃശൂര്‍ ചന്ദ്രന്റെ വീട്. സംസ്കാരം ഇന്ന് രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും. മരണവിവരം അറിഞ്ഞ് നിരവധം പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തിയത്.
അഭിനയ രംഗത്ത് സജീവമായിരിക്കെയാണ് അസുഖങ്ങള്‍ പിടിപെട്ട് അഭിനയത്തില്‍ നിന്നും പിന്മാറിയത്. ഒരു തിരിച്ച് വരവിന് ആ മനസ്സ് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ദുഖകരമായ വാര്‍ത്തയാണെന്നും സിനിമാപ്രേമികള്‍ പറയുന്നു.
ഗുരുവായൂര്‍ ബന്ധുര, ദൃശ്യകലാഞ്ജലി കൊല്ലം ഐശ്വര്യ, തൃശ്ശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ നാടക സംഘങ്ങളില്‍ അഭിനേതാവായിരുന്നു. ഹരിഹരന്റെ പഴശ്ശിരാജയിലും സീരിയലുകളിലും അഭിനയിച്ചിരുന്നു.
സത്യന് അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ, ഭാഗ്യദേവത എന്നീ സിനിമകളിലുണ്ടായിരുന്നു. പി എന്‍ മേനോന്, സത്യന് അന്തിക്കാട് എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം.
കൊല്ലം ഐശ്വര്യയുടെ കാഴ്ച എന്ന നാടകത്തിലാണ് നടന് അവസാനമായി അഭിനയിച്ചത്. തിരുവനന്തപുരം അതുല്യയുടെ വെനീസിലെ വ്യാപാരി എന്ന നാടകത്തിലെ ഗംഭീര പ്രകടനത്തിന് 2002ലെ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...