Malayalam
തിയേറ്ററുകള്‍ ഇന്ന് തുറക്കും!.., ആകാംക്ഷയോടെ ആരാധകര്‍; ആദ്യമെത്തുന്നത് ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’
തിയേറ്ററുകള്‍ ഇന്ന് തുറക്കും!.., ആകാംക്ഷയോടെ ആരാധകര്‍; ആദ്യമെത്തുന്നത് ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’
മാസങ്ങളായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കുന്നു പ്രവര്‍ത്തിക്കും. പ്രദര്‍ശനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി തിയേറ്ററുകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത്. ബുധനാഴ്ച മുതലാണ് പ്രദര്‍ശനം ആരംഭിക്കുക.
ബുധനാഴ്ച ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ പ്രദര്‍ശനത്തിനെത്തും. വ്യാഴാഴ്ച ശിവ കാര്‍ത്തികേയന്റെ തമിഴ് ചിത്രം ‘ഡോക്ടര്‍’, വെള്ളിയാഴ്ച ജോജു ജോര്‍ജ് നായകനായ മലയാള ചിത്രം ‘സ്റ്റാര്‍’ എന്നിവയും തിയേറ്ററുകളിലെത്തും. പകുതി സീറ്റുകളിലായിരിക്കും പ്രവേശനം.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ നൂറുശതമാനം ഇരിപ്പിടങ്ങളിലും അനുമതികിട്ടിയ ശേഷം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നിലപാട്.
തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ സ്ക്രീന്‍ ഒന്നിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണ് ഉടമകള്‍ പറയുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും നൂറുശതമാനം ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ചതുപോലെ കേരളത്തിലും വേണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം.
ജോജു ജോര്‍ജ് ചിത്രം സ്റ്റാര്‍ ആദ്യ മലയാള റിലീസായി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നത്. തിയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും പ്രദര്‍ശനം ആരംഭിക്കില്ല. ഇന്നും നാളെയുമായി ശുചീകരണ പ്രവര്‍ത്തനം നടത്തി സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് തീയേറ്ററുകള്‍ സജ്ജമാക്കും.
ബുധനാഴ്ച ഇതര ഭാഷാ സിനിമകളോടെയാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. 50% സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. കൊവിഡ് പ്രതിസന്ധിയില്‍ 2 തവണയായി 16 മാസമാണ് തീയേറ്ററുകള്‍ അടഞ്ഞുകിടന്നത്.
