Malayalam
തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്നത് ഈ അന്യഭാഷാ ചിത്രങ്ങള്‍…, പ്രതീക്ഷയോടെ തിയേറ്റര്‍ ഉടമകള്‍
തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്നത് ഈ അന്യഭാഷാ ചിത്രങ്ങള്‍…, പ്രതീക്ഷയോടെ തിയേറ്റര്‍ ഉടമകള്‍
കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡിന്റെ പിടിയില്‍പ്പെട്ട് തിയേറ്ററുകളെല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ആശ്വാസമായി തിയേറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആദ്യദിവസമെത്തുന്നത് ഒരുപിടി അന്യഭാഷാ ചിത്രങ്ങള്‍ ആണെന്നാണ് വിവരം.
തിയേറ്ററുകള്‍ വീണ്ടും പ്രദര്‍ശനം തുടങ്ങുമ്പോള്‍ ഉദ്ഘാടന ചിത്രം ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡൈ. മറ്റ് സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത വെനം2, തമിഴ് ചിത്രം ഡോക്ടര്‍, എന്നിവയ്ക്ക് പിന്നാലെ ജോജു ജോര്‍ജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാര്‍ ആണ് റിലീസിനെത്തുന്ന ആദ്യ മലയാള സിനിമ.
29ാം തിയതി ജോജു ജോര്‍ജ്ജ് ചിത്രമായ സ്റ്റാറില്‍ തുടങ്ങുന്ന മലയാളം റിലീസ് നവംബര്‍ 12 ന് കുറുപ്പ് കൂടി എത്തുന്നതോടെ സജീവമാകും. നിലവില്‍ ഒടിടി റിലീസിനായി തയ്യാറെടുക്കുന്ന മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. നവംബര്‍ ആദ്യവാരം രജനികാന്തിന്റെ അണ്ണാത്തെ, അക്ഷയ് കുമാറിന്റെ സൂര്യവംശി എത്തുമെന്നും വിവരമുണ്ട്.
നവംബര്‍ 19ന് ആസിഫലിയുടെ എല്ലാം ശരിയാകും, 25നാണ് സുരേഷ് ഗോപി ചിത്രം കാവലിന്റെ റിലീസ്.ജിബൂട്ടി,അജഗജാനന്തരം തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളെത്തുന്നതോടെ ക്രിസ്മസ് റിലീസോടെ തിയറ്ററുകള്‍ ഉണരും.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി മാസങ്ങളായിട്ടും മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഒടിടിയിലേക്ക് ഇല്ലെങ്കിലും തിയറ്ററുകളിലെ 50ശതമാനം സീറ്റിംഗ് നിയന്ത്രണമാണ് റിലീസ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്.
