തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളാണ് സൂര്യയും ജ്യോതികയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ വിവാഹത്തിനു ശേഷം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യ. പലകാര്യങ്ങളും മനസ്സിലാക്കിയത് വിവാഹത്തിന് ശേഷമാണ് എന്നാണ് താരം പറഞ്ഞത്.
22 വയസില്‍ ലോകത്തോടും ബന്ധങ്ങളോടും മറ്റുള്ളവയോടുമുള്ള നമ്മുടെ കാഴ്ചപ്പാടും വിവാഹശേഷമുള്ള കാഴ്ചപ്പാടും തമ്മില്‍ വ്യത്യാസമുണ്ട്. വിവാഹത്തോടെ നിരവധി കാര്യങ്ങളെ പുതിയ വെളിച്ചത്തില്‍ കാണാന്‍ എനിക്കായി. കുടുംബം ഉപേക്ഷിച്ചുവരേണ്ടിവന്ന പെണ്ണിനൊപ്പം കൂട്ടുകുടുംബത്തില്‍ കഴിയുക.
സിനിമകണ്ടോ ബുക്ക് വായിച്ചോ നമുക്ക പഠിക്കാനാവാത്തതാണ് അനുഭവങ്ങളിലൂടെ മനസിലാക്കി തരുന്നത്. ഇതിലൂടെ സ്വന്തമായൊരു മൂല്യം രൂപപ്പെട്ടുവരും. പെണ്‍കുട്ടിയുടെ അച്ഛനാവുമ്പോഴോ ബിസിനസ് തുടങ്ങുമ്പോഴോ വയസാവുമ്പോഴോ എല്ലാം ഇതില്‍ മാറ്റങ്ങള്‍ വരും എന്നും സൂര്യ പറയുന്നു.
ഭാര്യ ജ്യോതികയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും താരം പറഞ്ഞു. താനൊരു സംവിധായകനോ എഴുത്തുകാരനോ അല്ലെന്നും വിശ്വാസമുള്ള ചിത്രങ്ങളെടുക്കുന്ന നിര്‍മാതാവ് മാത്രമാണെന്നാണ് താരം വ്യക്തമാക്കി. ടിജെ ഗ്നാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീമാണ് സൂര്യ അഭിനയിക്കുന്ന പുതിയ ചിത്രം.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...