Connect with us

ഇടിമുഴക്കവുമായി ആര്യന്റെ അഭിഭാഷകൻ, എല്ലാം മാറിമറിയുന്നു? ആര്യൻ കേസിൽ വീണ്ടും സസ്പെൻസ്; ചങ്കിടിപ്പ് കൂടുന്നു.. ഇനി മണിക്കൂറുകൾ മാത്രം

News

ഇടിമുഴക്കവുമായി ആര്യന്റെ അഭിഭാഷകൻ, എല്ലാം മാറിമറിയുന്നു? ആര്യൻ കേസിൽ വീണ്ടും സസ്പെൻസ്; ചങ്കിടിപ്പ് കൂടുന്നു.. ഇനി മണിക്കൂറുകൾ മാത്രം

ഇടിമുഴക്കവുമായി ആര്യന്റെ അഭിഭാഷകൻ, എല്ലാം മാറിമറിയുന്നു? ആര്യൻ കേസിൽ വീണ്ടും സസ്പെൻസ്; ചങ്കിടിപ്പ് കൂടുന്നു.. ഇനി മണിക്കൂറുകൾ മാത്രം

ലഹരിവിരുന്നു കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി വാദം ഇന്നും കേൾക്കൽ തുടരും. ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിയതോടെയാണ് ആര്യൻ ഖാന്റെ ജയിൽ വാസം വീണ്ടും നീണ്ടത്

ഒരു തെളിവുമില്ലാതെ വാട്സാപ് ചാറ്റിന്റെ പേരിൽ ഒരാളെ 20 ദിവസം ജയിലിൽ അടയ്ക്കുകയോ എന്ന ചോദ്യമാണ് ആര്യനു വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി ഉന്നയിച്ചത്. ആര്യൻ ലഹരി ഉപയോഗിക്കുന്നയാൾ മാത്രമല്ല ഇടപാടുകാരനും കൂടിയാണെന്നും രാജ്യാന്തര ലഹരി റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ചു പരിശോധിക്കാൻ സമയം വേണമെന്നും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നിലപാടു കടുപ്പിച്ചു. ഷാറുഖിന്റെ മാനേജർ പൂജ ദദ്‌ലാനി തെളിവു നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചു.

മുകുൾ റോഹ്താഗിയുടെ വാദങ്ങൾ ഇങ്ങനെയായിരുന്നു.

കാലിഫോർണിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കി 2020 മാർച്ചിൽ ആണ് ആര്യൻഖാൻഇന്ത്യയിലേക്ക് മടങ്ങിയതെന്ന് സൂചിപ്പിച്ചാണ് മുഗുൾ ജാമ്യാപേക്ഷയിൽ ആര്യന്റെ ഭാഗം വാദിക്കാൻ തുടങ്ങിയത്. ഉപഭോക്താവായിട്ടല്ല, വിഐപി അതിഥിയായാണ് ആര്യൻ ഖാൻ ക്രൂയിസ് പാർട്ടിക്ക് പോയത്. ഇവന്റ് മാനേജറായ പ്രതീക് ഗബയാണ് ആര്യൻ ഖാനെ ക്ഷണിച്ചത്.

എൻസിബി ടീം നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നുവെന്നും മുകുൾ റോത്തഗി ഹൈക്കോടതിയിൽ പറഞ്ഞു. പാർട്ടിയെ സംബന്ധിച്ച് അവർക്ക് ചില വിവരങ്ങൾ ലഭിച്ചിരുന്നു. ക്രൂയിസിൽ കയറുന്നതിന് മുമ്പ് തന്നെ ആര്യൻ ഖാനെ അവർ കസ്റ്റഡിയിൽ എടുത്തു. ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. ആര്യൻ ഖാൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുമില്ല. ഒക്‌ടോബർ മൂന്നിനാണ് ആര്യൻഖാനെ അറസ്റ്റ് ചെയ്തത്. അതേ ദിവസം തന്നെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അതിനുശേഷം, ആര്യൻ ഖാന്റെ മെഡിക്കൽ പരിശോധനകളൊന്നും നടത്തിയിട്ടില്ല. അതിനാൽ തന്നെ മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോ എന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനാവില്ലെന്നും മുഗുൾ റോത്തഗി കോടതിയിൽ വാദിച്ചു. അർബാസിനെയും പരിപാടിക്ക് ക്ഷണിച്ചത് ഇവൻറ് മാനേജ് മെൻറ് ടീമാണ്. അർബാസിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത് ആര്യൻഖാൻ അറിഞ്ഞിരുന്നില്ല. ആര്യൻ ഖാന് മയക്കുമരുന്നിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

ആര്യന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റിന് ക്രൂയിസ് പാർട്ടിയുമായി യാതൊരു ബന്ധമില്ലെന്നും റോത്തഗി വ്യക്തമാക്കി. അതേ സമയം എൻസിബി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നില്ലെന്നും മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. ഏതെങ്കിലും രാഷ്‌ട്രീ പാർട്ടികളുടെ വാദം ഏറ്റെടുത്ത് തന്റെ കക്ഷിയുടെ ജാമ്യാപേക്ഷയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മുഗുൾ റോത്തഗി കോടതിയെ അറിയിച്ചത്. മുഗുൾ റോത്തഗിയുടെ വാദം പൂർത്തിയായെങ്കിലും ജാമ്യാപേക്ഷയിൽ ഇന്ന് കോടതിയിൽ അന്തിമ വാദം നടക്കും. ഇതിനു ശേഷമായിരിക്കും കോടതി വിധി പറയുക.

അതേസമയം, മയക്കുമരുന്ന് കേസില്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ ആര്യൻ ഖാൻ നിഷേധിച്ചിരിക്കുയാണ്. കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല, ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആര്യൻ പറയുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപായി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‍മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.

സമീർ വാംഖഡേയ്ക്ക് എതിരെ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ നേതാക്കന്മാരും ഉയർത്തുന്ന ആരോപണങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല. പ്രഭാകർ സെയ്ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ലഎന്നും ആര്യൻ ഖാന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേസിൽ ഷാരൂഖിന്റെ മാനേജർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള എൻ.സി.ബിയുടെ വാദത്തിന്റെ തുടർച്ചയായാണ് ആര്യൻ ഖാൻ സത്യവാങ്മൂലം നൽകിയത്.

ഈ മാസം 3ന് അറസ്റ്റിലായ ആര്യൻ 8 മുതൽ മുംബൈ ആർതർ റോഡ് ജയിലിലാണ്. അതിനിടെ, എൻസിബിയെ ഉപയോഗിച്ച് മുംബൈ മേധാവി വാങ്കഡെ പണത്തട്ടിപ്പുകൾ നടത്തിയെന്നാരോപിക്കുന്ന കത്ത് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് പുറത്തുവിട്ടു. നടൻ സുശാന്ത് സിങ് മരിച്ചതുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി ദീപിക പദുക്കോൺ ഉൾപ്പെടെയുള്ള താരങ്ങളിൽ നിന്നു പണം കൈപ്പറ്റിയെന്നാണു കത്തിൽ. പേരു വെളിപ്പെടുത്താത്ത എൻസിബി ഓഫിസറുടെ പേരിലാണു കത്ത്.

More in News

Trending

Recent

To Top