Malayalam
ഒരു ഹീറോയിനെ അങ്ങനെ കണ്ടിട്ടില്ല, അത്രയും ആരാധനയോടെയാണ് ആ നടിയെ കണ്ടത്!; പ്രിയപ്പെട്ട നടിയെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി
ഒരു ഹീറോയിനെ അങ്ങനെ കണ്ടിട്ടില്ല, അത്രയും ആരാധനയോടെയാണ് ആ നടിയെ കണ്ടത്!; പ്രിയപ്പെട്ട നടിയെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി

അഭിനേത്രിയായും രാഷ്ട്രീയ പ്രവര്‍ത്തകയായും തെന്നിന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഖുഷ്ബു. മലയാളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഖുശ്ബുവിനെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന് സുരേഷ് ഗോപി. യാദവം സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് നടിയെ ആദ്യമായി കണ്ടതെന്നും അന്ന് ആരാധനയോടെയാണ് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ ഖുശ്ബുവിന് വേണ്ടി അമ്പലം പണിയുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ കേട്ട് നില്ക്കുന്ന സമയമാണ്. ഒരു സൂപ്പര്‍ ഹ്യൂമന്‍, ഒരു സൂപ്പര്‍ ഹീറോയിന് എന്ന രീതിയിലൊക്കെ കാണുന്ന സമയത്താണ് ഖുശ്ബുവിനെ കാണുന്നത്. സാധാരണ ഹീറോകളെ കണ്ടിട്ടുണ്ട്.
പക്ഷെ ഒരു ഹീറോയിനെ അങ്ങനെ കണ്ടിട്ടില്ല. അത്രയും ആരാധനയോടെയാണ് ഖുശ്ബുവിനെ കണ്ടത്. ആ ഷൂട്ടിംഗ് സമയത്ത് എനിക്ക് തോന്നുന്നില്ല, ഒരു സമയത്തെങ്കിലും ഞാന്‍ അടുത്തൊരു കസേര വലിച്ചിട്ടിരുന്ന് സംസാരിച്ചിട്ടുണ്ടെന്ന്,’ എന്നും സുരേഷ് ഗോപി പറഞ്ഞു.
പെര്‍ഫോമര്‍ പ്രഭു സാര്‍ ആണെങ്കിലും ചിന്ന തമ്പി സിനിമയിലെ ഖുശ്ബുവിനെയാണ് എല്ലാവരും ഓര്‍ക്കുന്നത് എന്നും ഖുശ്ബു ഇന്ന് നല്ലൊരു സുഹൃത്തുകൂടിയാണെന്നും സുരേഷ് ഗോപി പറയുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...