കേരളത്തിലെ എംപി എന്ന് പറഞ്ഞാല്‍ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്, കൈയില്‍ കോടികളുണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു സൗകര്യം നമുക്ക് കിട്ടണമെന്നില്ല; സുരേഷ് ഗോപിയ്ക്ക് പിന്നാലെ വൈറലായി ഇന്നസെന്റിന്റെ വാക്കുകള്‍

ഒല്ലൂര്‍ എസ്ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. താനൊരു എം.പിയാണ്; മേയറല്ലെന്നും, ഒരു സല്യൂട്ടൊക്കെ ആവാം എന്നുമാണ് എസ്ഐയോട് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ മുന്‍ എംപിയും നടനുമായ ഇന്നസെന്റിന്റെ അഭിപ്രായവും വൈറലാവുകയാണ്.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിന് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സല്യൂട്ടിനെ കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം.
എംപിമാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയെ കുറിച്ചാണ് ഇന്നസെന്റ് വാചാലനായത്. ‘ഈ സ്ഥാനം വിടണമെന്ന് അധികമാള്‍ക്കാര്‍ക്ക് തോന്നില്ല. എംപി എന്ന ബോര്‍ഡ് വച്ച് കാശ്മീര്‍ വരെ പോയാലും പോകുന്നിടത്തെല്ലാം പൊലീസ് സല്യൂട്ട് ചെയ്യും. അതൊക്കെ വലിയൊരു സംഭവമാണ്.
കൈയില്‍ കോടികളുണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ ഒരു സൗകര്യം നമുക്ക് കിട്ടണമെന്നില്ല. നമ്മള് ആളെ നിറുത്തേണ്ടി വരും. കേരളത്തിലെ എംപി എന്ന് പറഞ്ഞാല്‍ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്. ഇതൊക്കെ കിട്ടികഴിയുമ്പോഴാണ് ഒന്നുകൂടി മത്സരിച്ചാലോ എന്ന് തോന്നുന്നത്’ എന്നും അദ്ദേഹം പറയുന്നു.