Connect with us

തനിക്ക് ഡിറ്റാച്ചിഡാകാൻ വളരെ എളുപ്പമാണ് ; അഡിക്‌ഷൻ ഒന്നുമില്ല; ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്മെന്റ് നടത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മഞ്ജു വാര്യർ !

Malayalam

തനിക്ക് ഡിറ്റാച്ചിഡാകാൻ വളരെ എളുപ്പമാണ് ; അഡിക്‌ഷൻ ഒന്നുമില്ല; ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്മെന്റ് നടത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മഞ്ജു വാര്യർ !

തനിക്ക് ഡിറ്റാച്ചിഡാകാൻ വളരെ എളുപ്പമാണ് ; അഡിക്‌ഷൻ ഒന്നുമില്ല; ജർമനിയിൽ പോയി സ്‌കിന്‍ ട്രീറ്റ്മെന്റ് നടത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മഞ്ജു വാര്യർ !

മലയാളി സിനിമാ ആരാധകർ ഏറെ ആഗ്രഹിച്ച ഒരു മടങ്ങി വരവായിരുന്നു മഞ്ജു വാര്യരുടേത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം ജനപ്രിയ നടൻ ദിലീപുമായി നടക്കുന്നത്. അഭിനയത്തിൽ നിന്ന് മാറി നിന്നപ്പോഴും മഞ്ജുവിനെ ആരാധകർ മാറ്റി നിർത്തിയിരുന്നില്ല. സല്ലാപം , ഈ പുഴയും കടന്ന്,കന്മദം,സമ്മർ ഇൻ ബത്‌ലഹേം, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾ ഇന്നും മഞ്ജു എന്ന നടിയെ അടയാളപ്പെടുത്തുന്നതെയിരുന്നു .

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു സിനിമയിലേക്ക് മടങ്ങി എത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. നടിയുടെ നിരുപമ രാജീവ് എന്ന കഥാപത്രത്തെ ഇരു കൈകളും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. രണ്ടാം വരവിലെ മഞജുവിന്റെ മികച്ച കഥാപാത്രങ്ങളിലെന്നാണ് ഹൗ ഓൾഡ് ആർ യുവിലെ നിരുപമ. മഞ്ജുവിന്റെ മടങ്ങി വരവോടെ നടിക്ക് വേണ്ടി സിനിമകൾ ഒരുങ്ങുകയായിരുന്നു . സൂപ്പർ താരങ്ങൾക്കൊപ്പം സ്ഥാനം ഉറപ്പിക്കാനും മഞ്ജുവിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിത സേഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരുടെ ഒരു അഭിമുഖമാണ്. നടി ജർമനിയിൽ പോയി പ്ലാസ്റ്റിക് സർജറി നടത്തി എന്ന് തരത്തിലുള്ള ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനുള്ള നടിയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ സോഷ്യൽ മീഡിയയിൽ ഉയർന്ന ചർച്ചയെ കുറിച്ചയെ കുറിച്ച് നടിയോട് ചോദിച്ചത്.

” മഞ്ജു വാര്യർ ലോക്ക് ഡൗൺ സമയത്ത് ജർമ്മനിയിൽ പോയി എന്തൊക്കെയോ സ്കിന്നിന് വേണ്ടി ചെയ്തു എന്ന് കേൾക്കുന്നുണ്ടല്ലോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ജർമ്മനിയോ” എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ”പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗൺ സമയത്ത് സമാധാനത്തോടെ വീട്ടിൽ ഇരിക്കുകയായിരുന്നെന്നും” മഞ്ജു പറയുന്നു.

രണ്ടാം വരവിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു മഞ്ജു. സിനിമ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം മഞ്ജു പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറലുമാവാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും അഡിക്റ്റ് അല്ല എന്നാണ് താരം പറയുന്നത്. ഇതേ അഭിമുഖത്തിൽ തന്നെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.’സോഷ്യൽ മീഡിയയിൽ അഡിക്റ്റ് അല്ലെന്നും ഫോണുമായി തനിക്ക് ഡിറ്റാച്ചിഡാകാൻ വളരെ എളുപ്പമാണെന്നും മഞ്ജു അഭിമുഖത്തിൽ പറയുന്നുണ്ട്. 9 മണിയാകുമ്പോൾ ഫോൺ ഓഫ് ചെയ്ത് വയ്ക്കും. റിലീസ് സംബന്ധമായ ചില തിരക്കുകൾ കൊണ്ട് ഫോൺ ഉപയോഗിക്കേണ്ടി വരാറുണ്ട് എന്നല്ലാതെ താൻ ഒരിക്കലും അഡിക്റ്റല്ലെന്നും മഞ്ജു പറയുന്നു.

അതുപോലെ തന്നെ മോശമായ ഫോൺ കോളുകൾ തനിക്ക് ഉണ്ടായിട്ടില്ലെന്നും താരം പറയുന്നുണ്ട്. ”മുകേഷേട്ടൻ പറയുന്നപ്പോലെ അന്തസ്സിലില്ലാത്ത കോളുകൾ വരുന്നത് കൊണ്ടാണോ” എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. ”ഒരിക്കലും അല്ല, അത്തരം കോളുകൾ തനിക്ക് വന്നിട്ടില്ല. താൻ തന്നെ നിയന്ത്രണം വച്ചതാണ്. കുറച്ചു നേരം നോക്കിയിരുന്നാൽ ഉപയോഗം കൂടും എന്ന് തോന്നിയപ്പോഴാണ് മാറ്റി. ഇല്ലെങ്കിൽ താൻ തേജസ്വിനിയെ പോലെ ആയേനെയെന്നും” നടി പറയുന്നു.

എപ്പോഴും ചിരിച്ച് കൊണ്ട് ഇരിക്കുന്ന മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഈ മുഖമല്ലാതെ മറ്റെന്തെങ്കിലും മുഖമുണ്ടോ എന്നും അവതാരകൻ ചോദിക്കുന്നുണ്ട്. ”ഞങ്ങളൊക്കെ കാണുന്ന വളരെ ചാമായ, വളരെ ചിരിക്കുന്ന സന്തോഷത്തോടെ ഇരിക്കുന്ന മുഖമല്ലാതെ മറ്റെന്തിങ്കിലും ഒരു മുഖമുണ്ടോ എന്നായിരുന്നു ചോദ്യം. അത് എന്റെ ചുറ്റിനും ഉള്ളവരോട് ചോദിക്കണം, എന്റെ അറിവിൽ അങ്ങനെ ഒരു മുഖമില്ല എന്നാണ് എനിക്ക് തോന്നുന്നതെന്നും മഞ്ജു മറുപടി നൽകി.

about manju warrier

More in Malayalam

Trending