Malayalam
മോനെ കാല്‍ ഇവിടം വരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞു, ഇയാളുടെ പ്രായമൊന്നുമല്ല പിന്നെ കണ്ടത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കിച്ചു ടെല്ലസിന്റെ വാക്കുകള്‍
മോനെ കാല്‍ ഇവിടം വരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞു, ഇയാളുടെ പ്രായമൊന്നുമല്ല പിന്നെ കണ്ടത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കിച്ചു ടെല്ലസിന്റെ വാക്കുകള്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. താരത്തിന്റെ പുതിയ ചിത്രമായ കാവല്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെക്കുറിച്ച് നടന്‍ കിച്ചു ടെല്ലസിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘ചിത്രത്തില്‍ താനൊരു പോലീസുകാരന്റെ വേഷമാണ് ചെയ്യുന്നത്. പോലീസ് എങ്ങനെയാവണമെന്ന് മലയാളികള്‍ പഠിച്ചിരിക്കുന്നത് സുരേഷേട്ടനില്‍ നിന്നാണ്. അങ്ങനെ ഒരാളുടെ മുന്നില്‍ നമ്മള്‍ പോലീസ് വേഷമിട്ട് നില്‍ക്കുന്നു. അദ്ദേഹം കുറേയേറെ കാര്യങ്ങള്‍ പറഞ്ഞു തന്നു.
അതൊക്കെ ഒരുപാട് സഹായകമായി. സുരേഷേട്ടന്‍ എന്നെ ചവിട്ടുന്ന സീനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. മോനെ കാല്‍ ഇവിടം വരെ വരും എന്നദ്ദേഹം എന്നോട് പറഞ്ഞു. ഇയാളുടെ പ്രായമൊന്നുമല്ല പിന്നെ കണ്ടത്. ചവിട്ട് കറക്റ്റ് കഴുത്തിനടുത്ത് തന്നെ എത്തി. ഭയങ്കര ഫ്‌ളെകസിബിളാണ് അദ്ദേഹം.’
കാവല്‍ കേരളത്തില്‍ 220 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കാവല്‍’. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ‘കാവല്‍’.
സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.
