Malayalam
പെട്രോള്‍ വില സെഞ്ച്വറിയടിച്ച സാഹചര്യത്തില്‍ ട്രോളുമായി നടന് സണ്ണി വെയ്ന്‍; കമന്റുകളുമായി ആരാധകര്‍
പെട്രോള്‍ വില സെഞ്ച്വറിയടിച്ച സാഹചര്യത്തില്‍ ട്രോളുമായി നടന് സണ്ണി വെയ്ന്‍; കമന്റുകളുമായി ആരാധകര്‍
സംസ്ഥാനത്ത് പ്രീമിയം പെട്രോള്‍ വില നൂറ് രൂപ കടന്ന സാഹചര്യത്തില്‍ ട്രോളുമായി നടന് സണ്ണി വെയ്ന്‍. സെഞ്ച്വറി നേടിയതിന്റെ സന്തോഷത്തില്‍ നില്ക്കുന്ന സച്ചിന് ടെണ്ടുല്‍ക്കറിന്റെ ചിത്രമാണ് താരം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പുകള്‍ ഒന്നും തന്നെയില്ലെങ്കിലും താരത്തിന്റെ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. തന്റഎ ചിത്രങ്ങള്‍ക്കൊപ്പം അത്ന്റെ അഭിപ്രായങ്ങളും സണ്ണി വെയ്ന്‍ തുറന്ന് പറയാറുണ്ട്. നേരത്തെ ലക്ഷദ്വീപ് വിഷയത്തിലും സണ്ണി വെയ്ന്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ‘എന്റെ സഹോദരങ്ങള്‍ക്കൊപ്പം’ എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എക്സ്ട്രാ പ്രീമിയം പെട്രോളിനാണ് ഇന്ന് കേരളത്തിലെ പലയിടങ്ങളിലും നൂറ് രൂപ കടന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി, ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളാണ് വില നൂറ് കടന്നത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 92.31 രൂപയുമായി.
ബത്തേരിയില്‍ ഒരു ലിറ്റര്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന് ഇന്ന് മുതല്‍ 100 രൂപ 24 പൈസ നല്‍കേണ്ടിവരും.
പാലക്കാട് പെട്രോളിന് 100 രൂപ 16 പൈസും കട്ടപ്പനയില്‍ ലിറ്ററിന് 100 രൂപ 35 പൈസയും അണക്കരയില്‍ 101 രൂപ 3 പൈസയുമാണ് പെട്രോളിന് വില വരുന്നത്. 37 ദിവസത്തിനിടെ 21 തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 91.31 രൂപയാണ്.
