Malayalam
പ്രണയിച്ചിരുന്ന സമയത്തെപ്പോലെയല്ല, വിവാഹ ശേഷം ബഷീര്‍ ബഷിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സുഹാന
പ്രണയിച്ചിരുന്ന സമയത്തെപ്പോലെയല്ല, വിവാഹ ശേഷം ബഷീര്‍ ബഷിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സുഹാന
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഫാമിലി വ്ലോഗേഴ്സാണ് ബിഗ് ബോസ് ഫെയിം ബഷീര്‍ ബഷിയും കുടുംബവും. ബിസിനസിലും മോഡലിങിലും തിളങ്ങി നില്ക്കുന്ന കാലത്താണ് ബഷീര്‍ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ മത്സരാര്‍ഥിയായി എത്തിയത്. ബിഗ് ബോസില്‍ പങ്കെടുത്തതോടെ ഒരുപ്പാട് ആരാധകരേയും ബഷീര്‍ സ്വന്തമാക്കി.
രണ്ട് ഭാര്യമാരുള്ളതിന്റെ പേരില്‍ പലപ്പോഴും ബഷീറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരാറുണ്ട്. എന്നാല്‍ രണ്ട് ഭാര്യമാരുടെയും രണ്ട് മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. അടുത്തിടെ പുതിയതായി വാങ്ങിയ വീടിനെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു താരകുടുംബം പങ്കുവെച്ചത് പിന്നാലെ കുടുംബത്തിലെ സന്തോഷകരമായൊരു മറ്റൊരു ആഘോഷത്തെ കുറിച്ചാണ് മഷുറ പറയുന്നത്.
ഡെയ്ലി വ്ളോഗിലൂടെ കുടുംബത്തിലെ ഓരോ കാര്യങ്ങളും മഷൂറ പറയാറുണ്ട്. ഇപ്പോള്‍ ബഷീറിന്റെയും ഭാര്യ സുഹാനയുടെയും വിവാഹ വാര്‍ഷികത്തെ കുറിച്ചാണ് പുതിയ വീഡിയോയില്‍ പറയുന്നത്. ഇത്തവണ കുടുംബസമേതം ഒരു റിസോര്‍ട്ടിലാണ് വിവാഹ വാര്‍ഷിക ആഘോഷം നടക്കുന്നത്. ഇപ്പേള്‍ ഇതാ ബഷീറിന്റെയും സുഹാനയുടെയും പ്രണയകഥ വൈറലാവുകയാണ്.
ഒരുമിച്ച് വിലപ്പെട്ട ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ ഒരു വര്‍ഷം കൂടി. പരസ്പരം ആസ്വദിക്കാനും പുതിയ കാര്യങ്ങള്‍ കണ്ടെത്താനും ഒരു വര്‍ഷം കൂടി, എന്നന്നേക്കുമായി നിര്‍വചിക്കുന്ന ദാമ്പത്യത്തെ ശക്തിപ്പെടുത്താനും ഒരു വര്‍ഷം കൂടി. അന്ന് നിന്നെ ഞാന്‍ സ്നേഹഹിച്ചു. ഇപ്പോഴും സ്നേഹിക്കുന്നു, എല്ലായിപ്പോഴും അതുണ്ടാവും. ഹാപ്പി ആനിവേഴ്സറി എന്നാണ് സുഹാന പങ്കുവെച്ച ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയത്. എന്റെ സ്നേഹിതയായ ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എല്ലാത്തിനും ഒത്തിരി നന്ദി സോനൂ.. എന്നായിരുന്നു ബഷീറിന്റെ ആശംസ.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്. അതിന് മുന്‍പ് ഇരുവരും ഒരുമിച്ച് നിരവധി ആല്‍ബങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജോസ്വിന് സോണിയാണ് പിന്നീട് സുഹാന ബഷീര്‍ ആവുന്നത്. ബഷീറുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ മുസ്ലിം മതം സ്വീകരിച്ച് പേരും മാറ്റുകയായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ തനിക്ക് താല്പര്യമുണ്ടായിരുന്നു എന്നാണ് പിന്നീട് മതം മാറിയതിനെ കുറിച്ച് സുഹാന പറഞ്ഞത്.
വിവാഹശേഷം കുറേ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് ഇവിടം വരെ എത്തുന്നത്. പിന്നീട് ജീവിതത്തില്‍ മൊത്തത്തില്‍ മാറ്റങ്ങളാണ് ഉണ്ടായതെന്നാണ് താരങ്ങള്‍ പറഞ്ഞിരുന്നു. എന്ത് കാര്യമാണെങ്കിലും എല്ലാം എന്ജോയ് ചെയ്യാറുണ്ട്. പ്രണയിച്ചിരുന്ന സമയത്തെപ്പോലെയല്ല വിവാഹ ശേഷം. പക്ഷേ പ്രണയിച്ച അയാളുടെ തന്നെ ഭാര്യയായതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്നും സുഹാന പറയുന്നു.. സ്വന്തം അമ്മച്ചിയുടെ മരണമാണ് ദു:ഖകരമായി ഉണ്ടായത്. എന്തിനും ഏതിനും താന്‍ അമ്മച്ചിയുടെ കൂടെ ആയിരുന്നു ഞാനെന്നും സുഹാന പറഞ്ഞിട്ടുണ്ട്.
നിലവില്‍ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ചാണ് പ്രിയപ്പെട്ടവര്‍ എത്തുന്നത്. എല്ലാ കാലത്തും ബഷീറിന്റെ ശക്തി ആദ്യ ഭാര്യ സുഹാന ആയിരിക്കുമെന്നാണ് എല്ലാവരും പറയുന്നത്. ഭര്‍ത്താവിന് രണ്ടാമതും വിവാഹം കഴിക്കാനുള്ള സമ്മതം നല്കിയതും ഭര്‍ത്താവിന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും വിജയത്തിനും പിന്നില്‍ സുഹാനയാണ്. ഇതുപോലൊരു ഭാര്യയെ ആരും കൊതിച്ച് പോവും എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.
