Malayalam
‘ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയൂ’; സെല്‍ഫ് ട്രോളുമായി സുബി സുരേഷ്
‘ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയൂ’; സെല്‍ഫ് ട്രോളുമായി സുബി സുരേഷ്
അവതാരകയായും നടിയായും മിമിക്രിയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ സുബി പങ്കുവച്ച ഒരു ചിത്രമാണ് വൈറല്‍ ആകുന്നത്.
‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ സലിം കുമാര്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്ന കഥാപാത്രത്തിന്റെ ലുക്കിനോട് സാമ്യമുള്ള തന്റെ ഒരു ചിത്രമാണ് ‘വിക്രം ഏലിയാസ് ജാക്സണ് ഏലിയാസ്’ എന്ന കുറിപ്പോടെ സുബി പങ്കു വച്ചിരിക്കുന്നത്. സുബിയുടെ ഈ സെല്‍ഫ് ട്രോള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘സലിം കുമാറിന്റെ അനിയത്തി ആണല്ലേ ?, ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയൂ’ എന്നിങ്ങനെയാണ് കമന്റുകള്‍.
എപ്പോഴും കോമഡി മാത്രം പറയുന്ന സുബി കോമഡി സ്കിറ്റുകളിലെ സ്ത്രീ സാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്. ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന്‍ വഴി ഇന്റസ്ട്രിയില്‍ എത്തിയ താരമാണ് സുബി.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തിയതോടെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട് താരം.
