News
അമ്മയായ സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍; ആശംസകളുമായി ആരാധകര്‍
അമ്മയായ സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍; ആശംസകളുമായി ആരാധകര്‍
ശബ്ദ മാധുര്യം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളി അല്ലെങ്കില്‍ കൂടി നന്നായി മലയാളം പാട്ടുപാടുന്ന ഗായിക എന്നാണ് ശ്രേയയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ശ്രേയ. താന്‍ അമ്മയായ വിവരമാണ് താരം അറിയിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരിലേയ്ക്ക് എത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് ശ്രേയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശ്രേയയും ശൈലാദിത്യ മുഖോപാധ്യായയും വിവാഹിതരാകുന്നത്. ദൈവം ഒരു ആണ്‍കുഞ്ഞിനെ നല്കി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തൊരു വികാരമെന്നായിരുന്നു ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മമ്മൂട്ടി ചിത്രം ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ശ്രേയ ഘോഷാല്‍ മലയാളത്തിലേയ്ക്ക് എത്തുന്നത്. ചിത്രത്തിലെ വിട പറയുകയാണോ എന്ന ഗാനം വന്‍ ഹിറ്റായി മാറുകയും ചെയ്തു. മലയാളിയല്ലാതിരുന്നിട്ടു കൂടി തന്റെ മലയാളം ഉച്ഛാരണം കൊണ്ട് ശ്രേയ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലായി നിരവധി ഗാനങ്ങളാണ് ആലപിച്ചിരിക്കുന്നത്.
റിയാലിറ്റി ഷോയിലൂടെയാണ് ശ്രേയ സംഗീത രംഗത്തേക്ക് വരുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. മലയാളത്തിന് പുറമെ, ഹിന്ദി, കന്നഡ, പഞ്ചാബി, തമിഴ്, മറാത്തി, ആസാമീസ്, ഭോജ്പൂരി, ഒഡിയ, ഉര്‍ദു, ബംഗാളി തുടങ്ങിയ ഭാഷകളിലെല്ലാം ശ്രേയ പാട്ടുകള്‍ ആലപിച്ചിട്ടുണ്ട്. നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ശ്രേയയെ തേടിയെത്തിയിട്ടുണ്ട്.
