Malayalam
സിനിമയില്‍ സജീവമാകാനൊരുങ്ങി ശ്രീകാന്ത് വെട്ടിയാര്‍, സ്‌ക്രീനിലെത്തുന്നത് മഞ്ജു വാര്യര്‍ക്കൊപ്പം
സിനിമയില്‍ സജീവമാകാനൊരുങ്ങി ശ്രീകാന്ത് വെട്ടിയാര്‍, സ്‌ക്രീനിലെത്തുന്നത് മഞ്ജു വാര്യര്‍ക്കൊപ്പം
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ നിന്നും സിനിമയിലേയ്ക്ക് സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഇതിനകം മൂന്ന് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ ശ്രീകാന്ത് ഇപ്പോള്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത് മഞ്ജു വാര്യര്‍ക്കൊപ്പമാണ്.
ശ്രീകാന്ത് തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാ പട്ടണം എന്ന ചിത്രത്തിലാണ് ശ്രീകാന്ത് വെട്ടിയാറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നത്.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതംശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍.
എ.ആര്‍.റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.
അതേസമയം മൂന്ന് ചിത്രങ്ങള്‍ ശ്രീകാന്ത് വെട്ടിയാര്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ സംവിധായകന്‍ ഗിരീഷ് എ ഡിയുടെ പുതിയ ചിത്രം ‘സൂപ്പര്‍ ശരണ്യ’, ‘കവി ഉദ്ദേശിച്ചത്’ സംവിധായകന്‍ തോമസ് കുട്ടിയുടെ ‘സ്‌കൂള്‍’, ഒപ്പം ഇനിയും ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത മറ്റൊരു ചിത്രത്തിലും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. ഇവ കൂടാതെ രണ്ട് മൂന്ന് ചിത്രങ്ങള്‍ കൂടി തന്നെ തേടിയെത്തിയിട്ടുണ്ടെന്നും ശ്രീകാന്ത് പറയുന്നു.
