Connect with us

കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലെ ഫോട്ടോ ഷൂട്ട്; മാപ്പ് പറഞ്ഞ് പാക് മോഡല്‍, സോഷ്യല്‍ മീഡിയയില്‍ നിലയ്ക്കാതെ ചര്‍ച്ചകള്‍

News

കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാര ഫോട്ടോഷൂട്ട് വിവാദത്തില്‍ മാപ്പുപറഞ്ഞ് പാകിസ്ഥാന്‍ മോഡല്‍. തിങ്കളാഴ്ചയാണ് പാക് മോഡല്‍ സൗലേഖ, കതാര്‍പൂര്‍ ഗുരുദ്വാരയ്ക്ക് മുമ്ബില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

ചിത്രങ്ങള്‍ ലൈറലായതോടെ ഇതിനെതിരെ നിരവധി സിഖ് സംഘടനകള്‍ രംഗത്തു വന്നിരുന്നു. ശിരസ്സ് മറയ്ക്കാതെയുള്ള ചിത്രങ്ങളാണ് മോഡല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആദരവിന്റെ ഭാഗമായി ഗുരുദ്വാരകളില്‍ ശിരസ്സ് മറയ്ക്കുന്നത് നിര്‍ബന്ധമാണ്.

ചിത്രത്തില്‍ ശിരോമണി അകാലിദള്‍ വക്താവ് മഞ്ജിന്ദര്‍ സിങ് സിര്‍സ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു പെരുമാറ്റം പാകിസ്ഥാനിലെ ആരാധനാലയത്തില്‍ അനുവദിക്കുമോയെന്നും സിര്‍സ ചോദിച്ചു.

സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനം കടുത്തതോടെയാണ്, മോഡല്‍ ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞത്. വീഡിയോ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും പാക് മോഡല്‍ ക്ഷമാപണക്കുറിപ്പില്‍ വ്യക്തമാക്കി.

Continue Reading
You may also like...

More in News

Trending

Recent

To Top