നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടനാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ അജു വര്‍ഗീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്നത്. ഫോട്ടോയിലെ അജുവിന്റെ നോട്ടം തന്നെയാണ് ഇതിനു കാരണം. ഫോട്ടോയില്‍ അജുവിനൊപ്പമുള്ളത് ഇന്ത്യയുടെ വനിതാ വോളിബോള്‍ ടീം ക്യാപ്റ്റന്‍ മിനിമോള്‍ എബ്രഹാമും ധ്യാന്‍ചന്ദ് പുരസ്കാര ജേതാവ് ബോക്സിങ് താരം കെ.സി. ലേഖയുമാണ്.
മിനിമോളിന്റെ ഉയരം കണ്ട് ആശ്ചര്യത്തോടെ നോക്കിനില്ക്കുന്ന അജുവിനെ ട്രോളി നിരവധി കമന്റുകളും ചിത്രത്തിനു ലഭിക്കുന്നു. ‘നോക്കെത്താദൂരത്തു കണ്ണും നട്ട്’ എന്നായിരുന്നു നടന് ഷാജു ശ്രീധറിന്റെ കമന്റ്.
സഹതാരങ്ങളും പ്രേക്ഷകരും ഉള്‍പ്പടെ നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. അതേസമയം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ അഭിനയിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അജു വര്‍ഗീസ് അതേ പേരില്‍ തന്നെ വേഷമിടുന്നെന്നാണ് സൂചന.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...