Malayalam
‘ആരുമറിയാതെ എന്റെ കല്യാണം കഴിഞ്ഞു’; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം ഷിയാസ്
‘ആരുമറിയാതെ എന്റെ കല്യാണം കഴിഞ്ഞു’; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം ഷിയാസ്
ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. ഇന്ത്യയെ പ്രതിനിധികരിച്ച് മോഡലിങ് ചെയ്തിരുന്ന ഷിയാസ്, ബിഗ് ബോസിന് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. പരിപാടിയിലെ അവതാരികയായ ലക്ഷ്മി നക്ഷത്ര ഷിയാസിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴുണ്ടായ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
വീട്ടിലെത്തിയ ഉടനെ ബിഗ് ബോസ് ആണോ സ്റ്റാര്‍ മാജിക് ആണോ കൂടുതല്‍ ഇഷ്ടമെന്ന് ഷിയാസിന്റെ വീട്ടുകാരോട് ചോദിച്ചുകൊണ്ടാണ് ലക്ഷ്മി തുടങ്ങുന്നത്. എല്ലാവരും ഒറ്റ സ്വരത്തില്‍ സ്റ്റാര്‍ മാജിക് എന്നാണ് പറഞ്ഞത്. ബിഗ് ബോസ് കുറച്ച് കൂടി ലൈവാണ്. സ്റ്റാര്‍ മാജിക് എന്ന് പറയുമ്പോള്‍ കുറച്ച് കൂടി രസമാണ്. ഗെയിമുകളും മറ്റുമൊക്കെ ഒരു വേദിയില്‍ നടക്കുന്നതാണല്ലോന്ന് ഷിയാസും പറയുന്നു. വീട്ടില്‍ ഒരു പണിയും എടുപ്പിക്കാതിരുന്ന ഷിയാസ് ബിഗ് ബോസില്‍ പോയി അടിക്കുന്നതും വാരുന്നതുമൊക്കെ കണ്ടപ്പോള്‍ തന്റെ നെഞ്ച് തകര്‍ന്ന് പോയെന്നാണ് ഉമ്മ പറയുന്നത്. സ്റ്റാര്‍ മാജിക്കില്‍ പോയ്‌ക്കോളാന്‍ എപ്പോഴും ഞാന്‍ അവനോട് പറയുമെന്നും ഷിയാസിന്റെ ഉമ്മ പറയുന്നു.
അടുത്തതായി ലക്ഷ്മി ഷിയാസിന്റെ ബെഡ് റൂം പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. വിവാഹിതനാണോ എന്ന ചോദ്യത്തിന് താന്‍ സിംഗിള്‍ ആണെന്ന് ഷിയാസ് പറയുന്നു. ഉമ്മ കല്യാണം നോക്കുന്നുണ്ട്. ആരെയും ഇതുവരെ കിട്ടിയില്ല. ഉമ്മാനെ നോക്കുന്ന നല്ലൊരു കുട്ടിയെ വേണമെന്നാണ് ഷിയാസ് പറയുന്നത്. ഞങ്ങള്‍ എപ്പോഴും ഇങ്ങനെയായിരിക്കും. ഞങ്ങളുടെ കുടുംബത്തിനൊപ്പം ഒന്നിച്ച് പോവാന്‍ പറ്റുന്ന പാവപ്പെട്ട വീട്ടിലെ ഒരു കൊച്ചിനെയാണ് മകന് വേണ്ടി നോക്കുന്നതെന്ന് ഉമ്മയും പറയുന്നു. ലവ് മ്യാരേജ് വേണ്ടെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാല്‍ എന്റെ കല്യാണം ആരും അറിയാതെ കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നെന്നും പെണ്ണ് ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നുമാണ് ഷിയാസ് പറയുന്നത്.
about shiyaz karim
