സിനിമയ്ക്ക് വേണ്ടിയെടുത്ത ആത്മാര്‍പ്പണത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ഷിബില. ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു വേണ്ടി ഷിബില ശരീര ഭാരം കൂട്ടിയിരുന്നു. ഇതാണ് വാര്‍ത്തയ്ക്ക് കാരണമായത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഷിബിലയും കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്കും ഷിബില ഒരിടയ്ക്ക് പാത്രമായിരുന്നു. എന്റെ ശരീരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ ഒന്നും ശ്രദ്ധിക്കാറില്ല. ഒരിടയ്ക്ക് ഞാന്‍ ഇതിനെതിരെ പോരാടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം നിങ്ങള്‍ ധരിക്കൂ എന്ന നിലപാടാണ് ഞാനിപ്പോള്‍ സ്വീകരിക്കാറുള്ളത്.
കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില് തടി കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നു എന്ന കാരണം കൊണ്ട് തടി കുറയ്ക്കാന്‍ ഞാന്‍ തയ്യാറല്ല. കക്ഷി അമ്മിണി പിള്ള എന്ന സിനിമയ്ക്ക് വേണ്ടി താരം ശരീരഭാരം വര്ധിപ്പിച്ചിരുന്നപ്പോള് ആ സമയത്ത് നല്ല രീതിയില്‍ പ്രായം തോന്നിച്ചിരുന്നു. ഒരിക്കല്‍ അച്ഛനൊപ്പം നടന്നുപോകുമ്പോള്‍ ഒരു വ്യക്തി ഇത് നിങ്ങളുടെ ഭാര്യയെ ആണോ എന്ന് ചോദിച്ചത് തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് താരം മുമ്പ് പറഞ്ഞിരുന്നു.
മിനി ഐജി സംവിധാനം ചെയ്യുന്ന ഡൈവോഴ്സ് ആണ് ഷബിലയുടെ പുതിയ ചിത്രം. അത് കഴിഞ്ഞാല്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന തള്ളുമല എന്ന ചിത്രത്തിലായിരിക്കും ഷിബില അഭിനയിക്കുക. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഒരു ടീച്ചറുടെ വേഷമാണ് ഷിബില കൈകാര്യം ചെയ്യുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....