നടനായും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് ഷമ്മി തിലകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയഗാനം ഗിറ്റാറില്‍ വായിച്ചിരിക്കുകയാണ് ഷമ്മി തിലകന്.
തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഗിറ്റാര്‍ കവര്‍ പങ്കുവെച്ചത്. ഷമ്മി തിലകന്റെ ഗിറ്റാര്‍ വായനയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ‘ഗിറ്റാര്‍ വായിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്.. ബട്ട് ഐ ക്യാന്‍’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്നു തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കെജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ എന്ന സിനിമയിലൂടെയാണ് ഷമ്മി തിലകന് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പരീക്ഷ ശ്രദ്ധ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.
ദിലീഷ് പോത്തന് സംവിധാനം ചെയ്ത ജോജിയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിന് പുറമെ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയ മികച്ച ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടെയാണ് ഷമ്മി തിലകന്.
കടത്തനാടന്‍ അമ്പാടി എന്ന ചിത്രത്തിനായാണ് അദ്ദേഹം ആദ്യമായി ശബ്ദം നല്‍കിയത്. ചിത്രത്തില്‍ പ്രേം നസീറിനുള്പ്പടെ 20ഓളം കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ഡബ് ചെയ്തത്. 1993ല്‍ ഗസല്‍ എന്ന സിനിമയുടെയും 2018ല്‍ ഒടിയനിലൂടെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...