ഏതാനും ദിവസങ്ങള്‍ കൊണ്ട് ഏഴായിരത്തില്‍പ്പരം ഫോളോവേഴ്സ്; ട്വിറ്ററില്‍ ശാലിനിയുടെ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ സുപ്രധാന വിവരവുമായി അജിത്തിന്റെ മാനേജര്‍

സിനിമയില്‍ സജീവമല്ലെങ്കിലും ഇപ്പോഴും നിരവധി ആരാധകരുള്ള താരമാണ് ശാലിനി. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായി മാറിയ താരം നടന് അജിത്തിനെ വിവാഹം ചെയ്തതിനു പിന്നാലെ സിനിയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. എന്നിരുന്നാലും താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളും ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
അടുത്തിടെ ശാലിനിയുടേത് എന്ന പേരില്‍ ട്വിറ്ററില്‍ ഒരു അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രത്യക്ഷപ്പെട്ട അക്കൗണ്ടിന് ഇതിനകം തന്നെ ഏഴായിരത്തില്‍പ്പരം ഫോളോവേഴ്സും ഉണ്ട്.
എന്നാല്‍ ഇപ്പോഴിതാ അത് ഫേക്ക് അക്കൗണ്ടാണെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് അജിത്തിന്റെ മാനേജറായ സുരേഷ് ചന്ദ്ര. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ തന്നെ വൈറലായി മാറിയിട്ടുണ്ട്.
‘ശ്രീമതി ശാലിനി അജിത്കുമാറിന്റെ പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവര്‍ ട്വിറ്ററില്‍ ഇല്ലെന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവുചെയ്ത് വ്യാജ അക്കൗണ്ട് അവഗണിക്കുക,’ എന്നാണ് സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...