Malayalam
കുടുംബവിളക്കിലേയ്ക്ക് ഇനി മടങ്ങി വരില്ല, ജീവിതത്തിലെ സുന്ദര നിമിഷത്തെക്കുറിച്ച് പാര്‍വതി
കുടുംബവിളക്കിലേയ്ക്ക് ഇനി മടങ്ങി വരില്ല, ജീവിതത്തിലെ സുന്ദര നിമിഷത്തെക്കുറിച്ച് പാര്‍വതി
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. അതിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയ ആയ താരമാണ് പാര്‍വതി വിജയ്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കിടാറുണ്ട് താരം. ആരാധകര്‍ ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ മറുപടി നല്‍കുകയാണ് പാര്‍വതി.
ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ തന്റെ വിവാഹം ആയിരുന്നു അതെന്ന് പാര്‍വതി വ്യക്തമാക്കി. മാത്രമല്ല താന്‍ ബിബിഎ ബിരുദധാരി ആണെന്നും, പഠനം തുടരാന്‍ ആഗ്രഹം ഉണ്ടെന്നും താരം പറയുന്നു. ഞങ്ങള്‍ ശീതളിനെ മിസ് ചെയ്യുന്നു, കുടുംബവിളക്കിലേക്ക് മടങ്ങിയെത്താമോ എന്ന ചോദ്യത്തിന് ഇനി കുടുംബവിളക്കിലേക്ക് മടങ്ങി എത്തില്ല എന്നാണ് പാര്‍വതി നല്കിയ മറുപടി.
പ്രണയവിവാഹം ആയിരുന്നല്ലോ ആരാണ് ആദ്യമായി പ്രൊപ്പോസ് ചെയ്തത് എന്ന ചോദ്യത്തിന് അരുണ്‍ ആയിരുന്നു എന്ന് പാര്‍വതി പറയുന്നു. എത്ര വയസ്സാണ് പ്രായം എന്ന് ചോദിക്കുമ്പോള്‍ തനിക്ക് 21 ആണെന്നും അരുണിന് 27 വയസ്സ് ആണെന്നും താരം അറിയിച്ചു.
പൂക്കാലം വരവായി, ഭാര്യ സീരിയല്‍ ഫെയിം മൃദുല വിജയുടെ സഹോദരി കൂടിയാണ് പാര്‍വതി. കുടുംബവിളക്ക് പരമ്പരയിലെ തന്നെ ക്യാമറമാന് ആയിരുന്ന അരുണ്‍ ആണ് പാര്‍വതിയെ ജീവിത സഖി ആക്കിയത്. ലോക് ഡൗണ്‍ സമയത്തെ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍.
about parvathi vijay
