‘എങ്കില്‍ നീ ബ്രാഹ്മണനായിരിക്കില്ല’ എന്നു പറഞ്ഞ് ഋഷി പോയി, പിന്നെ തന്നോട് മിണ്ടിയിട്ടില്ല; ഋഷി കപൂര്‍ കാരണമാണ് തന്റെ ജാതി നായരാണെന്ന് തിരിച്ചറിഞ്ഞതെന്ന് ശശി തരൂര്‍

അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറുമായുള്ള സ്കൂള്‍ പഠനകാലത്തെ ഓര്‍മ്മകളെ കുറിച്ച് ശശി തരൂര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ഋഷി കപൂര്‍ കാരണമാണ് തന്റെ ജാതി നായരാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് ശശി തരൂര്‍ പറയുന്നത്.
സ്കൂളിലെ നാടകവേദികളില്‍ വിലസുന്ന കാലത്താണ് സഹപാഠിയായ ഋഷി കപൂര്‍ തന്നോട് ഒരു ചോദ്യം ചോദിച്ചത്. ‘നിന്റെ ജാതി എന്താണ്?’ താന്‍ അന്തംവിട്ടു പോയി. ഈ ചോദ്യത്തിലേക്ക് ഋഷിയെ നയിച്ചത് ക്ലാസില്‍ നടന്ന ചില സംഭവങ്ങളാണ്.
ഒരിക്കല്‍ ഒരു തമാശ കവിത ചൊല്ലി താന്‍ കുട്ടികളെ ചിരിപ്പിക്കുകയും ചില പരിപാടികളുടെ മാസ്റ്റര്‍ ആയി കൈയ്യടി വാങ്ങുകയും ചെയ്തു. ഇതില്‍ കൗതുകമോ ഈര്ഷ്യയോ തോന്നിയ ഋഷി തന്നോട് ചോദിച്ചതാണ് ഈ ചോദ്യം.
അച്ഛന് തന്നോട് ജാതിയെ കുറിച്ചോ മതത്തെ കുറിച്ചോ ഒന്നും പറഞ്ഞു തരാത്തതിനാല്‍ അറിയില്ലെന്ന് മറുപടി നല്കി. എന്നാല്‍ ഋഷി കപൂര്‍ വിട്ടില്ല. ‘എല്ലാവര്ക്കും അവരുടെ ജാതി അറിയാമല്ലോ, നിനക്കെന്താ അറിയാത്തത്’ എന്നായിരുന്നു അവന്റെ ചോദ്യം.
തനിക്കറിയില്ല എന്ന് തുറന്നു പറഞ്ഞപ്പോള്‍ ‘എങ്കില്‍ നീ ബ്രാഹ്മണനായിരിക്കില്ല’ എന്നു പറഞ്ഞ് ഋഷി പോയി. അവന് പിന്നെ തന്നോട് മിണ്ടിയിട്ടില്ല,’ ശശി തരൂര്‍ പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് തന്റെ ജാതി നായരാണെന്ന് തിരിച്ചറിഞ്ഞത് എന്ന് ശശി തരൂര്‍ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...