സംവിധാനത്തേക്കാളും എന്തുകൊണ്ടും എളുപ്പം മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നുവെന്ന് മാധ്യമപ്രവര്ത്തകന് കൂടിയായ സംവിധായകന് ശരത് മോഹന്‍. തന്റെ ആദ്യസിനിമയെക്കുറിച്ച് ആണ് ശരത് മോഹന്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
‘സംവിധാനത്തേക്കാള്‍ സുഖം മാധ്യമപ്രവര്‍ത്തനമാണ്. കാരണം നമുക്ക് ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയല്ലോ. പക്ഷെ ഒരു സിനിമാ സംവിധാനം ചെയ്യുന്നത് സാധാരണ കാര്യമല്ല. ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്നിരുന്നാലും മാധ്യമപ്രവര്‍ത്തകനായി നിന്നതു കൊണ്ടാണ് സിനിമയില്‍ വരാന്‍ സാധിച്ചത്.
ആ മേഖല എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. സിനിമയുടെ എഴുത്തിലാണെങ്കില്‍ പോലും കൂടുതല്‍ ബന്ധങ്ങളുണ്ടായത് മാധ്യമ മേഖലയില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ്. നല്ലൊരു മേഖലയാണ് മാധ്യമപ്രവര്‍ത്തനം.
അതുകൊണ്ട് തന്നെ പിന്തുണകളും അത്രത്തോളം എനിക്ക് ലഭിച്ചു. ഈ ചിത്രത്തിന് വേണ്ടി മൂന്ന് നാല് നിര്‍മ്മാതാക്കളെ പോയി കണ്ടു. അങ്ങനെയാണ് മോനു ചേട്ടനോട് (മോനു പഴേടത്ത്) കഥ പറയുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, പിന്നീട് തിരക്കഥ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു’ എന്നും ശരത് പറയുന്നു.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...