News
അച്ഛന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ കൂട്ടുകാരന് പഠിപ്പിച്ചുകൊടുത്ത് സഞ്ജയ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
അച്ഛന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ കൂട്ടുകാരന് പഠിപ്പിച്ചുകൊടുത്ത് സഞ്ജയ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കുകയാണ്. അഭിനയം കൊണ്ടു മാത്രമല്ല, വ്യത്യസ്തമായ ഡാന്‍സ് നമ്പറുകള്‍ കൊണ്ടും വിജയ് പ്രേക്ഷകരെ പലതവണ അതിശയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയ്യുടെ മകന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്.
അച്ഛന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ കൂട്ടുകാരന് പഠിപ്പിച്ചുകൊടുക്കുന്ന സഞ്ജയ്യുടെ വീഡിയോയാണ് ഫാന്‍സ് പേജുകളിലടക്കം വൈറലായി മാറിയിരിക്കുന്നത്. സ്റ്റെപ്പുകള്‍ കൂട്ടുകാരന് പറഞ്ഞു കൊടുക്കുന്ന സഞ്ജയ് ഡാന്‍സിന് അവസാനം അച്ഛന്റെ സിഗ്‌നേച്ചര്‍ പോസും കളിച്ചുകാണിക്കുന്നുണ്ട്. നേരത്തെ സഞ്ജയ് അച്ഛനൊപ്പം സിനിമയില്‍ ചുവടുവെച്ചിട്ടുണ്ട്.
പോക്കിരി, വേട്ടൈക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാന രംഗങ്ങളിലായിരുന്നു ഇരുവരും ഒരുമിച്ച് ഡാന്‍സ് കളിച്ചത്. സഞ്ജയ് സംവിധാനം ചെയ്ത ഒരു ഷോര്‍ട് ഫിലിം നേരത്തെ വൈറലായിരുന്നു. സഞ്ജയെ നായകനാക്കി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ കാനഡയില്‍ സിനിമാ പഠനം നടത്തുകയാണ് സഞ്ജയ്.
