വയറ്റില്‍ വളരുന്നത് ആണ് കുഞ്ഞാണ് എന്ന ഒരു തോന്നലുണ്ട്, പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയില്‍ തുടരാനാണ് ആഗ്രഹം; താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് സഞ്ജന ഗല്‍റാണി

താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പറഞ്ഞ് നടിയും നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണി. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ ജോലിയില്‍ സജീവമായി തുടരാനാണ് താല്പര്യമെന്ന് സഞ്ജന പറയുന്നു. ചോരന് എന്ന മലയാള സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള യാത്രകളിലാണ് താരം ഇപ്പോള്‍.
വയറ്റില്‍ വളരുന്നത് ആണ് കുഞ്ഞാണ് എന്ന ഒരു തോന്നല്‍ തനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയില്‍ തുടരാനാണ് ആഗ്രഹം. അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ താന്‍ കണ്ടിട്ടുണ്ട്.
അവരെല്ലാം തന്നെ വളരെ അധികം സ്വാധീനിച്ചിട്ടുമുണ്ട്. ആഴ്ചയില്‍ മൂന്ന് നാല് ദിവസം താന്‍ ജോലി ചെയ്യാറുണ്ട്. തന്റെ അച്ഛനും അമ്മയും ടിപ്പിക്കല്‍ ഇന്ത്യന്‍ പാരന്റ്സ് ആണ്. വിവാഹ ശേഷം എപ്പോഴാണ് ഒരു കുഞ്ഞ് എന്ന് അവര്‍ അടിക്കടി ചോദിക്കാറുണ്ട്.
ഇപ്പോള്‍ തനിക്ക് 34 വയസ്സ് ആയി. മാതൃത്വം അനുഭവിക്കുന്നതിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്ന് തോന്നി. കോവിഡ് സമയത്ത് ജോലികളും മന്ദഗതിയില്‍ ആയപ്പോള്‍, ഇതാണ് സമയം എന്ന് താനും ഭര്‍ത്താവും തീരുമാനിക്കുകയായിരുന്നു.
സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അളക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇപ്പോള്‍ ശരീരത്തിന്റെ ഓരോ മാറ്റങ്ങളും അംഗീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് താന്‍ എന്നാണ് അഭിമുഖത്തില്‍ സഞ്ജന പറയുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...