Malayalam
ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും താന്‍ ബാത്റൂമില്‍ പോയിട്ടുണ്ട്; ആടിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവത്തെ കുറിച്ച് സാന്ദ്ര തോമസ്
ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും താന്‍ ബാത്റൂമില്‍ പോയിട്ടുണ്ട്; ആടിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവത്തെ കുറിച്ച് സാന്ദ്ര തോമസ്
നടിയായുമ നിര്‍മാതാവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സാന്ദ്ര തോമസ്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയിട്ടുള്ള നിര്‍മാതാവാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ആട് ഒരു ഭീകരജീവിയാണ് സിനിമ ചെയ്തപ്പോഴുണ്ടായ ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് സാന്ദ്ര.
മിഥുന് മാനുവല്‍ സംവിധാനം ചെയ്ത ആടിന്റെ ചിത്രീകരണത്തിനിടെ ഇടുക്കിയിലെ എല്ലാ വീടുകളിലും ബാത്റൂമില്‍ പോയിട്ടുണ്ടെന്ന് സാന്ദ്ര പറയുന്നു. ആട് സിനിമ ചെയ്യുന്ന സമയത്ത് താന്‍ പ്രൊഡ്യൂസറാണ്. ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. വേറാരുമില്ല. ആടില്‍ മുഴുവന്‍ ആണുങ്ങളാണല്ലോ.
ഒരു ദിവസത്തേയ്ക്ക് ശ്രിന്ദ വന്ന് പോയത് മാത്രമേയുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് കാരവന് എന്ന് പറഞ്ഞ് കാരവന് എടുത്തില്ല. ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും താന്‍ ബാത്റൂമില്‍ പോയിട്ടുണ്ട്. അതായിരുന്നു അവസ്ഥ എന്നും സാന്ദ്ര പറയുന്നു. സിനിമയില്‍ നമ്മുടെ ഒരു പ്രശ്നം പറയാന്‍ ആരുമില്ലെന്നും സാന്ദ്ര പറയുന്നു. നമ്മളെ മനസിലാക്കുന്ന ഒരാളില്ല.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉള്‍പ്പെടെ ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ്. അവര്‍ അവരുടെ മൈന്‍ഡ് സെറ്റിലാണ് കാര്യങ്ങളെ കാണുന്നത്. ഒരു സ്ത്രീ ഒരു പ്രശ്നത്തെ നേരിടുന്നതു പോലെയായിരിക്കില്ല പുരുഷന്മാര് നേരിടുന്നത്. സിനിമാ മേഖലയില്‍ അത് വളരെ കൂടുതലായുണ്ടെന്നും സാന്ദ്ര പറഞ്ഞു.
