പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു കൊടുത്തെന്ന സംഭവത്തില്‍ പ്രതികരിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. നാട് പുരോഗമിക്കുമ്പോഴും മനുഷ്യര്‍ പരിഗണിക്കുമ്പോഴും സ്ത്രീകള്‍ പന്തീരാണ്ടുകൊല്ലം പിന്നിലേക്ക് തന്നെ നടക്കണമെന്ന് സാന്ദ്ര തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
”നാട് പുരോഗമിക്കുകയാണ് മനുഷ്യര്‍ പരിണമിക്കുകയാണ് പക്ഷേ ഇതൊന്നും സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. അവര്‍ പന്തീരാണ്ടുകൊല്ലം പുറകോട്ടുതന്നെ നടക്കണം” എന്നാണ് സാന്ദ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ”നിങ്ങളിതെന്താണു ഭായ്… മഹിളാ ‘മുക്ത’ രാഷ്ട്രീയം, പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ അന്യമാക്കുന്ന മാതാപിതാക്കള്‍… ശരിക്കും കവി ഉദ്ദേശിച്ചത് മറ്റു പലതും കൂടിയാണ്” എന്നാണ് ഇതിന് പിന്നാലെ കമന്റായി സാന്ദ്ര കുറിച്ചത്.
അതേസമയം, തന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തയാറെടുക്കുകയാണ് അനുപമ. പ്രസവിച്ചു മൂന്നാം ദിവസം തന്നില്‍ നിന്നു വേര്‍പെടുത്തി ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തു നല്‍കിയെന്നാണു പരാതി.
അനുപമയ്ക്കും ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആണ് ആണ്‍കുഞ്ഞ് ജനിച്ചത്. അജിത് വേറെ വിവാഹിതനായിരുന്നതിനാല്‍ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എതിര്‍ത്തിരുന്നു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അനുപമ വഴങ്ങിയില്ല.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...