Malayalam
‘ഇവള്‍ക്ക് പാവാട വാങ്ങിക്കൊടുക്കാന്‍ ഇവിടാരുമില്ലേ?; സംയുക്തയ്ക്കെതിരെ സൈബര്‍ ആക്രമണം
‘ഇവള്‍ക്ക് പാവാട വാങ്ങിക്കൊടുക്കാന്‍ ഇവിടാരുമില്ലേ?; സംയുക്തയ്ക്കെതിരെ സൈബര്‍ ആക്രമണം
തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോന്. താരം സോഷ്യല്‍മീഡിയയില്‍ പങ്കിടുന്ന ചിത്രങ്ങള്‍ക്കെല്ലാം വളരെ സ്വീകാര്യതയാണ് ലഭിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന എരിഡയുടെ മൂന്നാം പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പോസ്റ്റര്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ആരംഭിച്ചിരിക്കുകയാണ്.
പോസ്റ്ററില്‍ ഷര്‍ട്ട് മാത്രം ധരിച്ചാണ് സംയുക്ത പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് നിരവധി പേര് താരത്തെയും സിനിമയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ‘ഇവള്‍ക്ക് പാവാട വാങ്ങിക്കൊടുക്കാന്‍ ഇവിടാരുമില്ലേ? പാന്റ് കണ്ടു പിടിച്ചു തരുന്നവര്‍ക്ക് 1000രൂപ സമ്മാനം, അയ്യേ ഈ കുട്ടി പാന്റ് ഇടാന്‍ മറന്നു എന്നാ തോന്നുന്നേ, എന്തൊക്കെ ഉണ്ടായിട്ടെന്താ ഒരു ട്രൗസര്‍ വാങ്ങി ഇടാനുള്ള പൈസ കയ്യില്‍ ഇല്ലെന്ന് പറഞ്ഞാല്‍ എന്തൊരു കഷ്ടമാണ്’ എന്നു തുടങ്ങി കമന്റുകളുടെ ബഹളമാണ് പോസ്റ്റിനു താഴെ.
യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ‘എരിഡ’. ഗ്രീക്ക് പദമാണ് എരിഡ. നാസ്സര്‍, സംയുക്ത മേനോന്, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന് നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് അരോമ മണിയുടെ മകന് അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’.
about samyuktha menon
