നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സാമന്ത; ഡിലീറ്റ് ചെയ്തത് വിവാഹദിന ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തിനിടെ പങ്കുവെച്ച ചിത്രങ്ങള്‍
നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സാമന്ത; ഡിലീറ്റ് ചെയ്തത് വിവാഹദിന ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തിനിടെ പങ്കുവെച്ച ചിത്രങ്ങള്‍
നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സാമന്ത; ഡിലീറ്റ് ചെയ്തത് വിവാഹദിന ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തിനിടെ പങ്കുവെച്ച ചിത്രങ്ങള്‍
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. ഇതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് സാമന്ത വിവാഹമോചന വാര്‍ത്ത അറിയിച്ചത്. ഇപ്പോഴിതാ നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് സമാന്ത.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും നില്ക്കുന്ന രണ്ടു ചിത്രങ്ങള്‍ നീക്കം ചെയ്തിട്ടില്ല. നാലു വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്.
‘ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും ഭാര്യഭര്‍ത്താക്കന്മാരെന്ന രീതിയില്‍ വേര്‍പിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങള്‍ക്കിടയിലുണ്ടെന്നതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഇനിയും അടുപ്പം നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നു’ എന്നാണ് വിവാഹമോചനവാര്ത്തയെ കുറിച്ച് നാഗചൈതന്യ പറഞ്ഞത്.
2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റില്‍ വച്ചാണ് സമാന്തയും നാ?ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ഒക്ടോബര്‍ ആറിന ഇരുവരും വിവാഹിതരായി. സമാന്ത തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍നിന്ന് അക്കിനേനി എന്ന പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...