Connect with us

എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചു; സ്റ്റഡ് മാസ്റ്റര്‍ക്ക് നന്ദി പറഞ്ഞ് സമാന്ത

News

‘ദ ഫാമിലി മാന്‍ സീസണ്‍ 2’ വെബ് സീരിസിന് നേരെയും സമാന്ത്ക്ക് നേരെയും വിവാദങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് സീരീസിന് ലഭിക്കുന്നത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണ് സമാന്ത കാഴ്ച വെച്ചത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഏറെ അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങളെല്ലാം മികവോടെ ചെയ്ത സമാന്തയെ പ്രേക്ഷകര്‍ അഭിനന്ദിക്കുകയാണ്. ചിത്രത്തിലെ ഒരു ലൊക്കേഷന്‍ വീഡിയോ പങ്കുവച്ച് സ്റ്റണ്ട് മാസ്റ്ററായ യാനിക് ബെന്നിന് നന്ദി പറയുകയാണ് സമാന്ത ഇപ്പോള്‍.

”സംഘട്ടന രംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി…. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന്….. (വേദനാസംഹാരികള്‍ക്ക് നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്… ഒരുപാടൊരുപാട് സ്നേഹം” എന്ന് സമാന്ത വീഡിയോക്കൊപ്പം കുറിച്ചു.

ജൂണ്‍ 4ന് ആണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന്‍ സ്ട്രീമിംഗ് ആരംഭിച്ചത്. വലിയൊരു മിഷനുമായി എത്തുന്ന ശ്രീലങ്കന്‍ തമിഴ് പോരാളിയുടെ വേഷമാണ് ചിത്രത്തില്‍ സമാന്ത അവതരിപ്പിച്ചത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സില്‍ ഒന്നാണ് ഈ കഥാപാത്രം.

Continue Reading
You may also like...

More in News

Trending

Recent

To Top