ഇന്ന് ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താമാണ് സല്മാന് ഖാന്. സിനിമാ തിരക്കിന് ഇടയിലും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ താരം സമയം കണ്ടെത്താറുള്ള താരം ഇടയ്ക്കിടെ ചിത്രങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്.
അമ്മയുടെ മടിയില്‍ തലചായ്ച്ച് കിടക്കുന്ന ചിത്രമാണ് സല്മാന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. അമ്മയുടെ മടിത്തട്ട്, സ്വര്‍ഗം എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കവച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
അമ്മയുടേയും മകന്റേയും സ്നേഹത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. തിരക്കഥാകൃത്തും നടനുമായ സലിം ഖാനിന്റേയും സല്മാന് ഖാനിന്റേയും മകനാണ് സൂപ്പര്‍താരം.
അമ്മയുമായി അടുത്ത ബന്ധമാണ് താരത്തിനുള്ളത്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സമയം പങ്കിടാന്‍ താരം തന്റെ പന്‍വേലിലെ ഫാം ഹൗസില്‍ എത്താറുണ്ട്. ടൈഗര്‍ 3ലാണ് സല്മാന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...