തനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്, പക്ഷേ..!,; അമ്മയില്ലാതെ കുട്ടിയെ മാത്രം കിട്ടുമെങ്കില്‍ രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല; പരിഹാരം ഉണ്ടെങ്കില്‍ പറയൂ എന്നാവശ്യപ്പെട്ട് സല്മാന് ഖാന്

ബോളിവുഡിന് നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അതുമാത്രമല്ല, സല്മാന് ഖാന്റെ പ്രണയം എന്നും ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിയവുമാണ്. ഐശ്വര്യ റായ്, സംഗീത ബിജ്ലാനി, കത്രീന കൈഫ് തുടങ്ങിയ സൂപ്പര്‍ നായികമാരുമായുള്ള പ്രണയം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
സല്‍മാനും റുമേനിയന്‍ മോഡലും അവതാരകയുമായ യൂലിയ വന്റൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലെ ഹോട്ട് ടോപിക്ക് ആണ്. മിക്ക പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ട്. ലോക്ഡൗണ്‍ കാലത്ത് സല്‍മാന്റെ പന്‍വേലിലുള്ള ഫാം ഹൗസില്‍ ആയിരുന്നു ഇരുവരും താമസിച്ചിരുന്നത്. യൂലിയയെ ആരും അറിയാതെ സല്മാന് വിവാഹം ചെയ്തുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.
ഇതിനോട് താരം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ വെറും കിംവദന്തികളാണ് എന്നായിരുന്നു സല്മാന് പ്രതികരിച്ചത്. തന്റെ എന്‍ഗേജ്മെന്റോ വിവാഹമോ കഴിഞ്ഞിരുന്നുവെങ്കില്‍ വാര്‍ത്ത പുറത്താകുന്നത് വരെ താന്‍ കാത്തു നില്‍ക്കില്ലായിരുന്നു.
താന്‍ തന്നെ അത് പ്രഖ്യാപിച്ചേനെ. തന്നെ സംബന്ധിച്ചത് അത് അഭിമാന നിമിഷം ആയേനെ. തന്റെ ആരാധകര്‍ കുറയുമെന്ന് കരുതി വിവാഹവും ഭാര്യയേയും പഴയ താരങ്ങളെ പോലെ ഒളിപ്പിച്ച് വച്ച് മിണ്ടാതിരിക്കില്ല. ഈ രാജ്യം മൊത്തം തനിക്കൊപ്പം സന്തോഷിക്കുന്ന കാര്യമാണത്.
തനിക്കൊരു കുട്ടിയെ വേണമെന്നുണ്ട്. പക്ഷെ അതിലെ പ്രശ്നം എന്താണെന്ന് വച്ചാല്‍ കുട്ടിയോടൊപ്പം തന്നെ അമ്മയും വരും എന്നതാണ്. അമ്മയില്ലാതെ കുട്ടിയെ മാത്രം കിട്ടുമെങ്കില്‍ രണ്ടോ മൂന്നോ ആയാലും കുഴപ്പമില്ല. അതിനൊരു പരിഹാരമുണ്ടെങ്കില്‍ പറയൂ എന്നാണ് സല്മാന് പറഞ്ഞത്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...