‘ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര് ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്, പാല് നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക’, ഫ്ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരോട് സല്മാന് ഖാന്

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സല്മാന് ഖാന്. താരത്തിന്റെ ‘അന്തിം’ എന്ന ചിത്രം തിയറ്ററില്‍ എത്തിയ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ഏറെ നാളുകള്‍ക്ക് ശേഷം തിയറ്ററില്‍ എത്തിയ സല്മാന് ചിത്രത്തിന് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. വിജയകരമായി ചിത്രത്തിന്റെ പ്രദര്‍ശനം തുടരുമ്പോഴും ആരാധാകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ നിരന്തരം ഇടപെടലിലാണ് താരം.
ഇതിന്റെ ഭാഗമായി തിയറ്ററിന് മുന്നിലെ തന്റെ ഫ്ളക്സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവച്ച് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് സല്മാന് ഖാന്. ‘ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര് ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല് നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക’, എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം സല്മാന് കുറിച്ചത്.
കഴിഞ്ഞ ദിവസം തിയറ്ററില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച ആരാധകര്‍ക്ക് ബോധവല്‍ക്കരണവുമായി താരം രം?ഗത്തെത്തിയിരുന്നു. ‘തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. വലിയ തീപിടുത്തമുണ്ടായി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം അത്.
തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ അസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്റെ അഭ്യര്‍ഥനയാണിത്. നന്ദി’,എന്നാണ് സല്മാന് കുറിച്ചത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...