തങ്ങളുടെ പ്രിയതാരങ്ങളെ കാണുമ്പോള്‍ ഒരു സെല്‍ഫി എടുക്കണം എന്നുള്ള ആഗ്രഹം എല്ലാ ആരാധകര്‍ക്കും ഉണ്ടാകും. എന്നാല്‍ പെട്ടെന്ന് താരങ്ങളെ കാണുമ്പോള്‍ അതിന്റെ ആകാംക്ഷ കൊണ്ട് തന്നെ ഫോട്ടോ എടുക്കാന്‍ താരങ്ങള്‍ക്ക് താല്പര്യമുണ്ടോ എന്ന കാര്യം പലപ്പോഴും ഇത്തരക്കാര്‍ തിരക്കാറില്ല. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്.
ബോളിവുഡ് താരം സല്മാന് ഖാനും അദ്ദേഹത്തിന്റെ ആരാധകനും തമ്മില്‍ സെല്‍ഫിയെടുക്കുന്നതാണ് വീഡിയോ. തന്റെ ആരാധകനൊപ്പം ആദ്യത്തെ ഫോട്ടോ എടുക്കാന്‍ സല്മാന് ഖാന് സഹകരിച്ചു.
പിന്നിട് അയാള്‍ വീണ്ടും വീണ്ടും സെല്‍ഫിയെടുത്തതോടെ താരം അസ്വസ്ഥനായി. പിന്നീട് ശല്യമായി തോന്നിയപ്പോള്‍ യുവാവിനെ പിടിച്ചുമാറ്റാന്‍ സുരക്ഷ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ സെല്‍ഫിയെടുക്കുന്നത് അവസാനിപ്പിച്ച് ആരാധകന് പിന്മാറുകയായിരുന്നു.
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമായ രാധേയാണ് സല്മാന് ഖാന്റെ അവസാനിമിറങ്ങിയ ചിത്രം. ദിഷ പഠാണി, രണ്‍ദീപ് ഹൂഡ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...