Malayalam
ഇത്രയും നിറവും സൗന്ദര്യവുമുള്ള നായികയെ വേണ്ട; അന്ന് സല്ലാപത്തില്‍ നിന്നും ആനിയെ മാറ്റി നിര്‍ത്തിയത് ഈ കാരണങ്ങളാല്‍!; തുറന്ന് പറഞ്ഞ് ലോഹിത ദാസിന്റെ ഭാര്യ സിന്ധു
ഇത്രയും നിറവും സൗന്ദര്യവുമുള്ള നായികയെ വേണ്ട; അന്ന് സല്ലാപത്തില്‍ നിന്നും ആനിയെ മാറ്റി നിര്‍ത്തിയത് ഈ കാരണങ്ങളാല്‍!; തുറന്ന് പറഞ്ഞ് ലോഹിത ദാസിന്റെ ഭാര്യ സിന്ധു
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വരെയും ആ ഇഷ്ടത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഇരുവരുടെയും സിനിമ ജീവിതത്തിന് വലിയ ബ്രേക്ക് നല്കിയ ചിത്രമായിരുന്നു സല്ലാപം. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകും ഇരുകയ്യും നീട്ടിയാണ് ആ വാര്‍ത്ത സ്വീകരിച്ചത്. 1998 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മഞ്ജു പൊതുവേദികളിലോ ഒന്നും സജീവമായിരുന്നില്ല. എന്നാല്‍ 2014 ല്‍ ഇരുവരും വിവാഹമോചനം നേടിയിരുന്നു. അതിനുശേഷം ശക്തമായി തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമാകാന്‍ ഈ ‘ലേഡി സൂപ്പര്‍സ്റ്റാറി’ന് കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്. ഇരുവരുടെയും വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
മഞ്ജു വാര്യര്‍ നായികയായി എത്തിയ ആദ്യ സിനിമയായിരുന്നു സല്ലാപം. സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസാണ് സല്ലാപം സംവിധാനം ചെയ്തത്. ഇന്നും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഈ ചിത്രം. യഥാര്‍ത്ഥത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നില്ല ഈ ചിത്രത്തില്‍ നായികയാകേണ്ടിയിരുന്നത്. അക്കാലത്ത് തിളങ്ങി നിന്നിരുന്ന നടി ആനിയെ ആണ് നായികയായി പരിഗണിച്ചിരുന്നത് എന്നാണ് ലോഹിതദാസിന്റെ പങ്കാളിയായ സിന്ധു പറയുന്നത്.
കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദ്ദേശിച്ചതെന്നു എന്നാല്‍ പിന്നീട് ലോഹിതദാസിന്റെ ഇടപെടല്‍ മൂലമാണ് മഞ്ജുവിനെ നായികയാക്കിയതെന്നും സിന്ധു പറയുന്നു. ചിത്രത്തിന് ഒരു നാടന്‍ പെണ്‍ക്കുട്ടിയെ മതിയെന്നും ഇത്രയും നിറമുള്ള സൗന്ദര്യമുള്ള ഒരു നായികയെ അല്ല ചിത്രത്തിന് വേണ്ടതെന്നും പറഞ്ഞാണേ്രത ആനിയെ അന്ന് മാറ്റി നിര്‍ത്തിയത്.
ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും അടുപ്പത്തിലാകുകയായിരുന്നു. എന്നാല്‍ അറിഞ്ഞുകൊണ്ട് അല്ലെങ്കില്‍ പോലും ആനി കാരണമാണ് മഞ്ജു വാര്യരും ദിലീപും ഒന്നിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മഞ്ജുവും ദിലീപും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകളിലൂടെ ദിലീപും മഞ്ജുവും അടുത്ത സുഹൃത്തുക്കളായി. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പര്‍താര പദവിയിലേക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോള്‍ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല.
ദിലീപിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടില്‍ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പൊന്നും മഞ്ജു കാര്യമാക്കിയിരുന്നില്ല. വീട്ടുകാര്‍ എതിര്‍ത്തപ്പോഴും ദിലീപ്-മഞ്ജു വാര്യര്‍ പ്രണയത്തിനു സിനിമ മേഖലയില്‍ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോന്, കലാഭവന്‍ മണി തുടങ്ങിയ നടന്മാര് അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കള്‍ ശക്തമായി ഇതിനെയെല്ലാം എതിര്‍ത്തിരുന്നു.
കര്‍മം കൊണ്ട് മലയളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്നാട്ടുകാരിയാണ് മഞ്ജു വാര്യര്‍. തമിഴ്നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. മഞ്ജുവില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചിരുന്നു. 2016 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.
