ഓണത്തിന്റെ ആഘോഷം കൂടി കഴിയുമ്പോള്‍ കൊവിഡ് വ്യാപാന തോത് എപ്രകാരമായിരിക്കുമെന്ന് പറയാന്‍ കഴിയില്ല, അടുത്ത നാല് മാസത്തേയ്ക്ക് തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി

കോവിഡ് മൂലം അടച്ചിട്ടേക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ ആകുമെന്ന് അറിയിച്ച് സിനിമ സാംസ്കാരിക മന്ത്രി സജി ചെറിയാന്. പ്രതിദിന കൊവിഡ് കണക്കിലെ വര്‍ധനവ് ഏറെ ആശങ്കയോടെ കാണേണ്ട ഒന്നാണെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് മരണം കൂടിവരുന്ന സാഹചര്യം അതീവ ജാഗ്രതയോടുകൂടി എടുക്കണം. അടുത്ത നാല് മാസത്തേയ്ക്ക് തിയേറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കും.
കൊവിഡിന് ശേഷമുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം വരാതിരിക്കാനുള്ള ശ്രമങ്ങളിലേക്കാണ് നമ്മള് കടക്കേണ്ടത്. അതിനാല്‍ തിയേറ്റര്‍ തുറക്കുന്ന വിഷയം വളരെ പ്രാധാന്യത്തോടെ മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കു.
ഓണത്തിന്റെ ആഘോഷം കൂടി കഴിയുമ്പോള്‍ കൊവിഡ് വ്യാപാന തോത് എപ്രകാരമായിരിക്കുമെന്ന് പറയാന്‍ കഴിയില്ല. ഇത് കണക്കിലെടുത്ത് ജാഗ്രതയോടുകൂടി മുന്നോട്ട് പോയാല്‍ ഏകദേശം ഡിസംബര്‍ മാസമാകുമ്പോല് തിയറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തിയേറ്ററുകള്‍ ഉടന്‍ തുറക്കണമെന്നാവശ്യവുമായി വിതരണക്കാര്‍ രംഗത്തെത്തിയിരുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു തിയേറ്ററുകള്‍ വേഗം തുറക്കണം എന്നും അല്ലാത്തപക്ഷം അത് സാരമായി ബാധിക്കുമെന്നും വിതരണക്കാര്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലായിടത്തും തിയേറ്ററുകള്‍ ഒരുമിച്ച് തുറക്കണമെന്ന ആവശ്യമാണ് യോഗത്തിലുണ്ടായത്. ടെസ്റ്റ് പോസിറ്റീവ് നിരക്കനുസരിച്ച് തിയേറ്റര്‍ തുറക്കുന്നത് ഉചിതമെന്നും യോഗം വിലയിരുത്തി.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...