Malayalam
നിന്നെ ദ്രോഹിക്കില്ല, പക്ഷെ നീ രാമന്‍ പിള്ളയുടെ ചാരനാകണം, അല്ലെങ്കില്‍ കുടുംബത്തെ പെടുത്തും; വര്‍ഷങ്ങളായി ബൈജു തന്റെ പുറകിലാണെന്ന് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍
നിന്നെ ദ്രോഹിക്കില്ല, പക്ഷെ നീ രാമന്‍ പിള്ളയുടെ ചാരനാകണം, അല്ലെങ്കില്‍ കുടുംബത്തെ പെടുത്തും; വര്‍ഷങ്ങളായി ബൈജു തന്റെ പുറകിലാണെന്ന് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തെത്തികൊണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയതോടെ ചില തുറന്ന് പറച്ചിലുകളുമായി എത്തിയിരിക്കുകയാണ് സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിളളയുടെ പേര് പറയണമെന്നാണ് അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നതെന്ന് സായ് ശങ്കര്‍ പറയുന്നു. ദിലീപിന്റെ ഫോണിലെ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നും സായ് ശങ്കര്‍ പറഞ്ഞു.
അന്വേഷണഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. രാമന്‍ പിള്ളയുടെ ചാരനാകണമെന്നും അല്ലെങ്കില്‍ കുടുംബത്തെ പെടുത്തുമെന്ന് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നും സായ് ശങ്കര്‍ പറഞ്ഞു. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തിന്റെ ഫോണിലെ ഫോട്ടോസ് താന്‍ പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്ത് നല്‍കിയതെന്നും സായ് ശങ്കര്‍ പറഞ്ഞു.
‘സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു ദിവസം രാത്രി ബൈജു പൗലോസ് എന്നെ വിളിച്ചത്. തുടര്‍ന്ന് തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം അവിടെയായിരുന്നു. അവിടെ നടന്ന എല്ലാ കാര്യങ്ങളും ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആരും അറിയാതെ എനിക്കും റെക്കോര്‍ഡ് ചെയ്യാന്‍ അറിയാം.’
”വിവരങ്ങള്‍ ചോദിച്ച ശേഷം ബൈജു പൗലോസ് പറഞ്ഞു, നിന്നെ ദ്രോഹിക്കില്ല, പക്ഷെ നീ രാമന്‍ പിള്ളയുടെ ചാരനാകണം. അല്ലെങ്കില്‍ കുടുംബത്തെ പെടുത്തും. ഇതും ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലും എന്നെ കുടുക്കിയത് ബൈജു പൗലോസാണ്. അതിന്റെ തെളിവുകള്‍ കൈവശമുണ്ട്. ദിലീപിനെ രാമന്‍ പിള്ളയുടെ ഓഫീസില്‍ വച്ച് കണ്ടിരുന്നു. അന്ന് ദിലീപ് എന്നോട് പറഞ്ഞു, ഫോണിലെ ഫോട്ടോസ് പെന്‍ഡ്രൈവിലേക്ക് മാറ്റി തരണമെന്ന്. ഞാനത് ചെയ്തു കൊടുത്തു. ദിലീപിനെ ആദ്യമായാണ് അന്ന് കാണുന്നത്.’
‘ബൈജു പൗലോസ് വെള്ളിയാഴ്ച്ച വിളിച്ച് പറഞ്ഞത്, രാമന്‍ പിള്ളയുടെ ഓഫീസില്‍ നടക്കുന്ന സംഭാഷണങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്യണം, വൈഫൈ ഹാക്ക് ചെയ്യണം. അല്ലെങ്കില്‍ കുടുംബത്തെ പെടുത്തുമെന്നാണ്. വര്‍ഷങ്ങളായി ബൈജു എന്റെ പുറകിലാണ്. എന്തിനാണെന്ന് അറിയില്ല. ബൈജു പൗലോസിന്റെ ഭാര്യയുടെ കസിന്റെ വിവാഹം മോചനത്തില്‍ ഇടപെടത്തിന്റെ പേരിലാണ് വിരോധം. എസ്പി സുദര്‍ശനും കേസിന്റെ പേരും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നുമാണ് സായി പറയുന്നത്.
അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപ് തെളിവ് നശിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിക്കുക. കേസില്‍ ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ ദിലീപ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതിനിടെ ദിലീപും കൂട്ടരും ഫോണില്‍ നിന്നും നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സൈബര്‍ വിദഗ്ദരുടെ സഹായം അന്വേഷണ സംഘം തേടും.
മായ്ച്ചുകളഞ്ഞ ഡാറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്വവെയറുകള്‍ എന്‍ ഐ എയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യു എ പി എ കേസുകളില്‍ ഫൊറന്‍സിക് അന്വേഷണം നടത്താന്‍ കേരള പോലീസ് സാധാരണ എന്‍ ഐ എ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ സഹായം തേടാറുണ്ട്. അത്യാധുനിക സോഫ്‌റ്റ്വെയറുകളുടെ സഹായത്തോടെ വിവരങ്ങള്‍ കണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
