Connect with us

ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പെണ്‍കുട്ടികളുണ്ട്, താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടാകില്ല; അഫ്ഗാനില്‍ നിന്നും യുക്രൈനിലേയ്ക്ക് പലായനം ചെയ്ത് സംവിധായിക സഹ്റാ കരീമി

News

താലിബാന്‍- അഫ്ഗാന്‍ വിഷയം ചര്‍ച്ചയായപ്പോള്‍ മുന്നില്‍ നിന്ന പേരുകളില്‍ ഒന്നാണ് അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക ആയ സഹ്റാ കരീമിയുടേത്. താലിബാന് കീഴടങ്ങിയ ശേഷമുള്ള അഫ്ഗാനിലെ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നതിന് സഹ്റാ കരീമി വഹിച്ച പങ്ക് വളരെ വലുതാണ്.

കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ സിനിമാലോകത്തിന്റെ സഹായം അഭ്യര്‍ഥിച്ച് സഹ്റാ കരീമി വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

ഇപ്പോഴിതാ സഹ്‌റാ, താലിബാന്‍ അധിനിവേശ അഫ്ഗാനില്‍ നിന്നും യുക്രൈനിലേയ്ക്ക് പലായനം ചെയ്തു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കുടുംബത്തോടൊപ്പമാണ് സംവിധായിക രാജ്യം വിട്ടത്.

”ഇളയ കുഞ്ഞിന് രണ്ട് വയസ്സുമാത്രമേയുള്ളൂ. ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പെണ്‍കുട്ടികളുണ്ട്. താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടാകില്ല. അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് രാജ്യം വിടാന്‍ പ്രേരണയായത്.

യാത്ര വളരെ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. ആദ്യ വിമാനം ഞങ്ങള്‍ക്ക് നഷ്ടമായി. ഒരിക്കലും രക്ഷപ്പെടാനാകുമെന്ന് പിന്നീട് കരുതിയില്ല. പക്ഷേ കാത്തിരുന്നു. ഒടുവില്‍ അടുത്ത വിമാനം വന്നെത്തി” എന്നും സഹ്റാ കരീമി പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ ചലച്ചിത്ര സംഘടനയുടെ അധ്യക്ഷയായിരുന്നു സഹ്റാ കരീമി. സിനിമയില്‍ ഡോക്ടറേറ്റുള്ള ഏക അഫ്ഗാന്‍ വനിത കൂടിയാണ് സഹ്റാ കരീമി.

Continue Reading
You may also like...

More in News

Trending

Recent

To Top