അവതാരകയായും നടിയായും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ നിരന്തരമായി ഫിറ്റ്നസ് സീക്രട്ടുകള്‍ ചോദിച്ചവര്‍ക്കും ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയുള്ള പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് റിമി.
രണ്ട് വര്‍ഷം മുമ്പാണ് ജിമ്മില്‍ ചേരാനും വര്‍ക്കൗട്ട് യോഗ പോലുള്ള ചെയ്യാനും ഞാന്‍ തീരുമാനിച്ചത്. തലകഴുകിയാല്‍ പോലും പനിയും ജലദോഷവും ഓടിയെത്തുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു പരിപാടി പോലും പേടിച്ചിട്ട് ഏറ്റെടുക്കാന്‍ പോലും സാധിച്ചിരുന്നില്ല.
എന്നാല്‍ ഇന്ന് അങ്ങനെയല്ല. അതിലെല്ലാം ഒരുപാട് മാറ്റം വന്നു. വല്ലപ്പോഴും മാത്രമാണ് പനിയും ജലദോഷവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ മനസിനും ശരീരത്തിനെന്നപോലെ ഉന്മേഷം ലഭിക്കുന്നായി തോന്നിയിട്ടുണ്ട്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയല്ല ഞാന്‍ പിന്തുടരുന്ന രീതി എന്റ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉള്‍പ്പെടുത്തി ഭക്ഷണം ക്രമീകരിച്ചാണ് എന്റെ ഫിറ്റ്നസ് ഞാന്‍ കാത്തുസൂക്ഷിക്കുന്നത്.
ഒരു ദിവസം കൊണ്ടോ… ഒരു ആഴ്ചകൊണ്ടോ ഫിറ്റ്നസ് ഉണ്ടാക്കിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. രണ്ടാഴ്ച ചെയ്ത് കഴിഞ്ഞ് മടുത്തു എന്ന് പറഞ്ഞ് നിര്‍ത്തിയാലും ഫലം ഉണ്ടാകില്ലെന്നും സമര്‍പ്പണ ബോധത്തോടെ മാത്രമെ ഫിറ്റ്നസും യോഗയും പരിശീലിക്കന് പാടുള്ളൂ എന്നും റിമി പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...