Malayalam
എത്ര വല്യ തല പോവുന്ന പ്രശ്നം ആണെങ്കിലും അതില്‍ നിന്നൊക്കെ പുറത്തു വരാം, മനസ്സിനെ എപ്പോളും ഹാപ്പി ആയി വയ്ക്കാന്‍ ശ്രമിക്കൂ. അതിനു നമ്മള് വിചാരിച്ചാല്‍ മാത്രമേ നടക്കൂ എന്ന് റിമി ടോമി
എത്ര വല്യ തല പോവുന്ന പ്രശ്നം ആണെങ്കിലും അതില്‍ നിന്നൊക്കെ പുറത്തു വരാം, മനസ്സിനെ എപ്പോളും ഹാപ്പി ആയി വയ്ക്കാന്‍ ശ്രമിക്കൂ. അതിനു നമ്മള് വിചാരിച്ചാല്‍ മാത്രമേ നടക്കൂ എന്ന് റിമി ടോമി
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതി മരണപ്പെട്ട സംഭവമാണ് കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്നത്. തുടര്‍ന്ന് സമാനസ്വഭാവമുള്ള കേസുകള്‍ കൂടി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതോടെ ഞെട്ടലിലാണ് മലയാളികള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ നടിയും ഗായികയുമായ റിമി ടോമിയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
‘കൊവിഡ് കാലം തുടങ്ങിയതിന് ശേഷം അസുഖം മൂലമല്ലാതെ ആത്മഹത്യ ചെയ്ത ഒരാളെങ്കിലും നിങ്ങളുടെ പരിചയത്തില്‍ ഉണ്ടായിട്ടില്ലേ. കാലങ്ങളായി സംസാരിക്കാത്ത എത്ര ആള്‍ക്കാറുണ്ട്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്തവര്‍. വിഷമത്തിലാണെന്ന് നിരന്തരം പറയുന്നവര്‍. നിസാരമെന്ന് കരുതിയ കാര്യങ്ങളുടെ കണക്കുകള്‍ ഒക്കെ ഭീകരമാണ്. കൊച്ച് കേരളത്തില്‍ നടത്തിയ പഠനത്തില്‍ നിന്നും വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളില്‍ നമ്മളെ ഓരോരുത്തരെയും വിവരിക്കുന്നുണ്ട്’ എന്ന പോസ്റ്റാണ് റിമി ടോമി ഷെയര്‍ ചെയ്തിരിക്കുന്നത്.
ഈ പോസ്റ്റിന് റിമി നല്കിയ ക്യാപ്ഷനും ശ്രദ്ധേയമാണ്. ‘വളരെ ശരിയാണ്. മനസ്സിനെ എപ്പോളും ഹാപ്പി ആയി വയ്ക്കാന്‍ ശ്രമിക്കൂ. അതിനു നമ്മള് വിചാരിച്ചാല്‍ മാത്രമേ നടക്കൂ എന്ന് മാത്രം. വെറുതെ ഇരിക്കല്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി ഡിപ്രഷനും മാറും. ഇത് നിസാരമായി തള്ളി കളയേണ്ട കാര്യമല്ല. ഒരുപാട് ആളുകള്‍ വിഷാദ രോഗത്തിന് അടിമകള്‍ ആണ്. നമുക്ക് ചുറ്റും ഉള്ളവരെ നമുക്ക് സഹായിക്കാന്‍ പറ്റുന്നത് പോലെ. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാന്‍ അത് ഇനി എത്ര വല്യ തല പോവുന്ന പ്രശ്നം ആണെങ്കിലും അതില്‍ നിന്നൊക്കെ പുറത്തു വരാന്‍ കഴിയും എന്ന് അവരെ മനസിലാക്കാന്‍ നമുക്ക് കഴിയണം എന്നും നമുക്ക് ശ്രമിക്കാം എന്നും റിമി പറയുന്നു.
മനസ്സിനെ ഹാപ്പി ആയി വെയ്ക്കാന്‍ കാര്യങ്ങള്‍ ചെയ്യുക. അത് ഇപ്പോ പാട്ട്, ഡാന്‍സ്, കോമഡി, എങ്ങനെ എന്ത് തന്നെ ആയാലും വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര ആകാന്‍ അവസരം കൊടുക്കരുത്. ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിച്ചാല്‍ നഷ്ടം നമുക്ക് മാത്രം. ഇനി വരാനുള്ള നല്ല ദിവസങ്ങള്‍ക്കായി കാത്തിരിക്കാം. വരും ഉറപ്പായും. എന്ന് പറഞ്ഞു കൊണ്ടാണ് റിമി പറഞ്ഞ് അവസാനിപ്പിക്കുന്നത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് മുക്ത റിമിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോര്‍ട്ടാണ്. എപ്പോഴും ഞാന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്നുള്ള നിര്‍ബന്ധമൊന്നും ചേച്ചിക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷന് നന്നായി കൊണ്ട് പോകാനാണ് റിമി ചേച്ചി തന്നോട് പറഞ്ഞിട്ടുള്ളത്. ഞാനും ചേച്ചിയും തമ്മില്‍ വളരെ അപൂര്‍വ്വമായി മാത്രമേ കാണാറുളളൂ. ഓണത്തിനോ,ക്രിസ്റ്റുമസിനോ, ഈസ്റ്ററിനോ ഒക്കെയാണ് പരസ്പരം കണാറുള്ളത്. ചേച്ചി പ്രോഗ്രാമിന്റെ തിരക്കുകളുമായി മാസത്തില്‍ പകുതിയും വീട്ടിലുണ്ടാവാറില്ല. ചേച്ചി വരുമ്പോള്‍ ഞാന്‍ ഷൂട്ടിന് പോകും. ചേട്ടനും അഭിനയിക്കേണ്ടെന്ന് എന്നേട് പറഞ്ഞിട്ടില്ല. എന്നാല്‍ ഞാന്‍ മറ്റൊന്നിനു സമയമില്ലാത്തത്ര തിരക്കില്‍പ്പെട്ട പോകുന്നത് ആള്‍ക്കത്ര താല്പര്യമില്ല
സഹോദരങ്ങളായിട്ടും നാത്തൂനും കുടുംബവുമായിട്ടും ഏറ്റവുമടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റിമി ടോമി. നാത്തൂന് വേണ്ടി ഒരു ഫ്ളാറ്റ് വാങ്ങി കൊടുത്തതിന്റെ വിശേഷം മാസങ്ങള്‍ക്ക് മുന്‍പ് താരങ്ങള്‍ പങ്കുവെച്ചിരുന്നു. വീട്ടിലെ ആഘോഷങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമെല്ലാം കുടുംബം ഒന്നടങ്കം എത്തുകയും ആ സന്തോഷം ആരാധകരുമായി പങ്കുവെക്കുന്നതും പതിവാണ്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് കൂടുതല്‍ കാര്യങ്ങളും ആരാധകര്‍ അറിയുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് വാക്സിന് സ്വീകരിച്ച വിശേഷവും റിമി ടോമി പങ്കുവെച്ചിരുന്നു. ‘എന്റെ മുഖത്ത് കാണുന്ന പോലെ ഒന്നും പേടിക്കണ്ട, നോര്‍മല്‍ ഇഞ്ചക്ഷന് അത്രയേ ഉളളൂ. എക്സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന് പൊതുവെ ഇത്തിരി പേടി ആണ്. എന്നാണ് റിമി ടോമി കുറിച്ചത്. കൂടാതെ എല്ലാവരും എത്രയും പെട്ടെന്ന് കോവിന്‍ ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കൂ എന്നും റിമി ടോമി പറഞ്ഞു. അതേസമയം മിനിസ്ക്രീനില്‍ ഇപ്പോഴും സജീവമാണ് റിമി ടോമി. റിയാലിറ്റി ഷോകളിലെല്ലാം വിധികര്‍ത്താവായി താരം എത്താറുണ്ട്. സൂപ്പര്‍ 4 റിയാലിറ്റി ഷോയിലൂടെയായിരുന്നു അടുത്തിടെ നടി പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്. വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് സജീവമായി ഉളള താരം കൂടിയാണ് റിമി ടോമി. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാണ് താരം.
