Malayalam
കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ; രമേഷ് പിഷാരടിയ്‌ക്കെതിരെ ലക്ഷ്മി നായര്‍
കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ; രമേഷ് പിഷാരടിയ്‌ക്കെതിരെ ലക്ഷ്മി നായര്‍
അവതാലരകനായും നടനായും സംവിധായകനായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും സംവിധാന രംഗത്തേയ്ക്ക് കടക്കുന്നു എന്നുള്ള വാര്‍ത്ത താരം പങ്കുവെച്ചത്.
ഇപ്പോഴിതാ പിഷാരടിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് രശ്മി ആര്‍ നായര്‍. സോഷ്യലിസ്റ്റ് ആക്ടിവിസ്റ്റായ രശ്മി ആര്‍ നായര്‍ പറയുന്നത് ഇങ്ങനെയാണ്,”പഞ്ചവര്‍ണ്ണ തത്ത ഗാനഗന്ധര്‍വ്വന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രമേശ് പിഷാരടി വീണ്ടും സംവിധാനം ചെയ്യുന്നെന്ന്. കേരളത്തിന് എന്തോ കാര്യമായ സമയ ദോഷമുണ്ട് അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ ‘ എന്നാണ് രശ്മി ആര്‍ നായര്‍ പറയുന്നത്.
ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിക്കാനാണ് രശ്മി ആര്‍ നായര്‍ ചെയ്യാറുള്ളത്. ഫേസ്ബുക്കില്‍ രശ്മി നായര്‍ക്ക് ഇഷ്ടം പോലെ ആരാധകരുണ്ട്. ഫോളോവേഴ്‌സും ഇഷ്ടം പോലെയാണ്. രശ്മി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ മണിക്കൂറുകള്‍ കൊണ്ടാണ് വൈറലാകുന്നത്.
പ്ലേ ബോയ് അടക്കമുള്ള ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രശ്മി നായര്‍ ഇടയ്ക്കിടെ ഫേസ്ബുക്കില്‍ ഫോട്ടോ ഇട്ട് ആരാധകരെ ഞെട്ടിക്കാറുണ്ട്. രശ്മിയുടെ ഹോട്ടസ്റ്റ് വണ്‍സ് എന്ന ഫോട്ടോയാണ് പണ്ട് വൈറലായത്. സാധാരണ ഒരു മലയാളി സെലിബ്രിറ്റിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ധൈര്യമാണ് രശ്മി ഈ ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത് എന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പെട്ട് രശ്മി അറസ്റ്റിലായതോടെ ഈ പ്രൊഫൈലും പോയി ഫോട്ടോ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
സോഷ്യല്‍ മീഡിയ പേജുകളില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട മോഡലായിരുന്നു രശ്മി ആര്‍ നായര്‍. ഓണ്‍ലൈനില്‍ രശ്മി നായര്‍ നടത്തിയ സെല്‍ഫ് മാര്‍ക്കറ്റിങ് തന്നെയാണ് അതിന് പ്രധാന കാരണം എന്ന് പറയാം. ഒപ്പം ചുംബന സമരം എന്ന മേല്‍വിലാസവും.
എണ്ണമില്ലാത്ത ടോപ്ലെസ് ഫോട്ടോകളിലൂടെയാണ് രശ്മി ഫേസ്ബുക്കില്‍ വിപ്ലവം നടത്തിയത്. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര്‍ നായര്‍ ചുംബന സമരവും ഫേസ്ബുക്കിലെ ഒടുവില്‍ പെണ്‍വാണിഭ സംഘത്തില്‍ എത്തിപ്പെട്ടു എന്ന വാര്‍ത്തകള്‍ വരുന്നത് വരെ ഇത് തുടര്‍ന്നു. മലയാളിയോ ബിക്കിനിയിലോ എന്ന സംശയങ്ങള്‍ക്ക് ധൈര്യത്തോടെ മറുപടി നല്‍കിയ മോഡലാണ് രശ്മി ആര്‍ നായര്‍. അത് തന്നെയാണ് രശ്മി നായരുടെ സ്വീകാര്യതയ്ക്ക് കാരണവും.
ചുംബനസമരത്തിലൂടെ മോഡല്‍ രംഗത്ത് സജീവമാണെങ്കിലും കേരളത്തില്‍ രശ്മി ആര്‍ നായര്‍ എന്ന പേര് അതിപ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്. കേരളത്തിന്റെ ബിക്കിനി മോഡല്‍ എന്നാണ് പരസ്യരംഗങ്ങളില്‍ രശ്മി ആര്‍ നായര്‍ അറിയപ്പെടുന്നത്. കേരളത്തിലെ കൊല്ലം ജില്ല സ്വദേശിനിയാണ് രശ്മി ആര്‍ നായര്‍. പത്തനാപുരത്ത് നിന്നും ചെന്നൈ വഴിയാണ് രശ്മി മോഡലിങിലേയ്ക്ക് എത്തുന്നത്.
പിഷാരടിയാകട്ടെ, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി പരിപാടി വഴിയാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്. പിന്നീട് സിനിമകളിലും ചെറിയ വേഷങ്ങളില്‍ താരം എത്തി. പോസിറ്റീവ്, നസ്രാണി, കപ്പല്‍ മുതലാളി, സെല്ലുലോസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇമ്മാനുവല്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ സിനിമകളാണ് താരത്തിന്റെ മികച്ച ചിത്രങ്ങള്‍.ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി പരിപാടിയില്‍ അവതാരകനായി രമേശ് പിഷാരടി ആയിരുന്നു ഉണ്ടായിരുന്നത്.
തുടര്‍ന്ന് സിനിമാ സംവിധായകനായും പിഷാരടി അരങ്ങേറ്റം കുറിച്ചു. പഞ്ചവര്‍ണ്ണ തത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങളാണ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താനെന്ന് പിഷാരടി തുറന്ന് പറഞ്ഞിരുന്നു. നിരവധി ആരാധകര്‍ ആശംസകളുമായി വന്നത്.
