‘ഒരിക്കലും പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോല്‍പ്പിക്കുക പ്രയാസമാണ്’; പഴയകാല ചിത്രം പങ്കുവെച്ച് സംവിധായകന് രഞ്ജിത്ത് ശങ്കര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതങ്ങളായവരാണ് നടന് ജയസൂര്യയും സംവിധായകന് രഞ്ജിത്ത് ശങ്കറും. സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജിത്ത് ശങ്കര്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എല്ലാം എത്താറുണ്ട്. ഇപ്പോഴിതാ ജയസൂര്യയുടെ ഒരു പഴയ കാല ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍.
സ്ക്രിപ്റ്റ് വായിക്കുന്ന കലാഭവന്‍ മാണിയെയും ആള്‍ക്കൂട്ടത്തില്‍ നില്ക്കുന്ന ജയസൂര്യയെയും ചിത്രത്തില്‍ കാണാം. ‘ഒരിക്കലും പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോല്‍പ്പിക്കുക പ്രയാസമാണ്’ എന്ന അടിക്കുറുപ്പോടെയാണ് രഞ്ജിത്ത് ശങ്കര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജയസൂര്യ അഭിനയിച്ചിരുന്നു. അത്തരത്തില്‍ അഞ്ചരകല്യാണം എന്ന സിനിമയില്‍ നടന് ലൊക്കേഷന്‍ ചിത്രമാണ് രഞ്ജിത്ത് ശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ജയസൂര്യ എല്ലാവര്ക്കും ഒരു പ്രചോദനം ആണെന്നുമാണ് ചിത്രത്തിനു വരുന്ന കമന്റുകള്‍.
ജയസൂര്യ നായകനായി എത്തി, ഏറെ ശ്രദ്ധിക്കപ്പെട്ട പുണ്യാളന് അഗര്‍ബത്തീസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നത്. തുടര്‍ന്ന് ഇരുവരുടെയും കൂട്ടുകെട്ട് മലയാള സിനമയ്ക്ക് നിരവധി നല്ല ചിത്രങ്ങളാണ് സമ്മാനിച്ചത്. ‘സു സു സുധി വാത്മീകം’, ‘ഞാന്‍ മേരിക്കുട്ടി’ എന്നീ രഞ്ജിത്ത് ചിത്രങ്ങള്‍ ജയസൂര്യയ്ക്ക് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിക്കൊടുത്തിരുന്നു.
നടന്റെ 100ാമത്തെ ചിത്രവും രഞ്ജിത്ത് ശങ്കറിനൊപ്പമാണ്. ‘സണ്ണി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്. ഇതിനായി താരം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഈ ചിത്രത്തിന് പുറമെ ‘മേരി ആവാസ് സുനോ’ എന്ന പ്രജീഷ് സെന്‍ ചിത്രത്തിലും ജയസൂര്യയാണ് നായകന്. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷയുമായി ഈശോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും ജയസൂര്യയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇതിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു.
