പിറന്നാള്‍ ദിനത്തില്‍ ആത്മഹത്യ ചെയ്ത് റെജീന കിങ്ങിന്റെ ഏക മകന്; അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ കുടുംബം
Published on
അമേരിക്കന്‍ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകന് ഇയാന്‍ അലക്സാണ്ടര്‍ ജൂനിയര്‍ മരിച്ച നിലയില്‍. ബുധനാഴ്ചയായിരുന്നു ഇയാന്റെ 26-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിലാണ് ഇയാന്‍ ആത്മഹത്യ ചെയ്തത്.
റെജീന കിങ്ങിന്റെ ഏക മകനാണ്. കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണെന്ന് റെജീനയുടെ വക്താവ് പറഞ്ഞു. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവന് എന്ന് റെജീന കിങ് വ്യക്തമാക്കി.
ഇയാന്‍ അലക്സാണ്ടര്‍ സീനിയറില്‍ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാന്‍ ജൂനിയര്‍. 1997 ലായിരുന്നു റജീനയുടേയും ഇയാന്‍ സീനിയറിന്റേയും വിവാഹം. 2007 ല്‍ ഇവര്‍ വിവാഹമോചിതരായി. അച്ഛന്റെ പാത പിന്തുടര്ന്ന് സംഗീത രംഗത്ത് ചുവടുറപ്പിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം.
Continue Reading
You may also like...
