Malayalam
ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിക്കുന്നു.. നമ്മള്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു, അച്ഛന്റെ ഓര്‍മ ദിനത്തില്‍ കുറിപ്പുമായി രഞ്ജിനി ഹരിദാസ്
ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിക്കുന്നു.. നമ്മള്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു, അച്ഛന്റെ ഓര്‍മ ദിനത്തില്‍ കുറിപ്പുമായി രഞ്ജിനി ഹരിദാസ്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് താരം തിരിച്ചെത്തിയിരുന്നു.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അച്ഛനെ കുറിച്ചുള്ള രഞ്ജിനിയുടെ വാക്കുകളാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം അച്ഛനെ കുറിച്ച് വാചാലയാവുന്നത്. അച്ഛന്റേയും അമ്മയുടേയും ഒരു പഴയ കാലത്തെ ചിത്രം കൊണ്ടുള്ള റീല്‍സ് പങ്കുവെച്ച് കൊണ്ടാണ് രഞ്ജിനി അച്ഛനെ കുറിച്ചുള്ള ഓര്‍മ പങ്കുവെച്ചിരിക്കുന്നത്. ‘അതെ, എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ദിവസം എടുത്ത ഫോട്ടോയാണ്. എണ്‍പതോ എണ്‍പത്തി ഒന്നോ ആയിരിയ്ക്കാം. ഞാന്‍ വന്നത് 82 ല്‍ ആണ്. ഒരു കുടുംബം എന്ന നിലയില്‍, ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം ലഭിച്ചിരുന്നില്ല. ഞാന്‍ പരാതി പറയുന്നതല്ല. കുറഞ്ഞത് ഏഴ് വര്‍ഷം എങ്കിലും എനിക്ക് അച്ഛനോടൊപ്പം കിട്ടി. അനുജന് അപ്പോള്‍ വെറും 9 മാസമായിരുന്നു. അതുകൊണ്ട് അവന് അദ്ദേഹത്തെ കാണാന്‍ പോലും സാധിച്ചില്ല.
ജീവിതം പക്ഷെ അങ്ങനെയാണ്.. ചിലത് സംഭവിക്കുന്നു.. നമ്മള്‍ അതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നു.. എനിക്ക് കിട്ടുന്നത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ അച്ഛന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍ കഴിയുന്നത് മാത്രമാണ്. അതുകൊണ്ട് ഞാന്‍ കരുതി ഇത്തരം ഒരു വീഡിയോ ഉണ്ടാക്കാം എന്ന്. വിചിത്രമെന്ന് പറയട്ടെ, അദ്ദേഹത്തെ ഓര്‍ക്കാന്‍ എനിക്ക് ഇതൊരു കാരണമായി. ഇത്തരം ഒരു റീല്‍ ഐഡിയ കൊണ്ടു വന്നത് ആരാണെങ്കിലും അവര്‍ക്ക് നന്ദി എന്നും രഞ്ജിനി റീല്‍സിനോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിനും മുന്‍പും അച്ഛന്‍ ഇല്ലാതെ വളര്‍ന്ന സാഹചര്യങ്ങളെ കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രഞ്ജിനി ഹരിദാസ്. താരത്തെ പോലെ തന്നെ അമ്മയും സഹോദരനും പ്രേക്ഷരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. കഴിഞ്ഞ് കുറച്ച മാസങ്ങള്‍ക്ക് മുന്‍പ് താന്‍ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു . കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സുഹൃത്തായ ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരന്‍. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു, ‘ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.’
‘ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.’ രഞ്ജനി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കല്യാണം കഴിക്കാന്‍ പദ്ധതി ഇല്ലെന്നും രഞ്ജിനി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.’കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. നാളയെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല.’
ശരതുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയായി നേരത്തെ രഞ്ജിനി എത്തിയിരുന്നു. 16 വര്‍ഷത്തോളമുള്ള പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം വന്നത്. നേരത്തെയും തനിക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥമായാണ് പ്രണയിച്ചതെങ്കില്‍ക്കൂടിയും എല്ലാം തകരുകയായിരുന്നു. ശരത് വിവാഹിതനായിരുന്നു, എനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു.
എന്നാല്‍ രണ്ടാളും സിംഗിളായതോടെയാണ് ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചത്. ഈ ബന്ധം വിവാഹത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്. താന്‍ ഡാന്‍സ് പഠിക്കാനായി പോയതിനെക്കുറിച്ച് പറഞ്ഞും രഞ്ജിനി എത്തിയിരുന്നു. ഡാന്‍സ് കോറിയോഗ്രാഫറായ അബാദിന് അരികിലേക്കായിരുന്നു രഞ്ജിനി പോയത്. ഡാന്‍സ് പഠിക്കുക എന്നുള്ളത് ഒരു വലിയ ആഗ്രഹമായിരുന്നു. ഇങ്ങനെ ഒരാള്‍ പറഞ്ഞാല്‍ നൃത്തത്തെ ജീവനായി കാണുന്ന ഞാന്‍ ആ സ്വപ്നം സഫലമാക്കാന്‍ സഹായിക്കാതെ പോകാന്‍ കഴിയില്ലല്ലോ. എന്നെ പഠിപ്പിക്കുന്നത് ഒരു ശ്രമകരമായ കാര്യം ആയിരിക്കും എന്ന് എന്നോടുപറഞ്ഞ ആദ്യത്തെ സ്റ്റുഡന്റാണ്. അതുകൊണ്ടുതന്നെ ഇത് എനിക്കു ഒരു ചാലഞ്ചാണെന്നായിരുന്നു അബാദ് കുറിച്ചത്.
പലപ്പോഴും രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പല ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഗോസിപ്പ് വാര്‍ത്തകള്‍ എല്ലാം രഞ്ജിനി നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെയാണ് പ്രണയ ദിനത്തില്‍ താരത്തിന്റെ പോസ്റ്റ് എത്തിയത്. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് രഞ്ജിനി. അവതരണത്തിന് പുറമെ സിനിമയിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. മേരാ നാം ഷാജിയാണ് രഞ്ജിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
