Malayalam
സോഷ്യല്‍ മീഡിയയില്‍ വൈറലായി രമേഷ് പിഷാരടിയുടെ പുത്തന്‍ ചിത്രങ്ങള്‍; ചിത്രം പങ്കുവെച്ച് താരം പറഞ്ഞത് കേട്ടോ..!
സോഷ്യല്‍ മീഡിയയില്‍ വൈറലായി രമേഷ് പിഷാരടിയുടെ പുത്തന്‍ ചിത്രങ്ങള്‍; ചിത്രം പങ്കുവെച്ച് താരം പറഞ്ഞത് കേട്ടോ..!
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും രസകരമായ ക്യാപ്ഷനുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രവും ക്യാപ്ഷനുമാണ് വൈറലായി മാറുന്നത്.
സാധാരണ ചിരിപ്പിച്ചും ചിന്തിപ്പിച്ചുള്ള ക്യാപ്ഷനാണ് രമേഷ് പിഷാരടി എഴുതാറുള്ളത്. ചിലപ്പോള്‍ നമ്മള് ഉത്തരങ്ങള്‍ കണ്ടെത്തണം, മറ്റു ചില സമയങ്ങളില്‍ നമ്മള് അതിനെ അഭിമുഖീകരിക്കേണ്ടി വരും എന്നാണ് ഇത്തവണത്തെ ക്യാപ്ഷന്‍.
ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും രമേഷ് പിഷാരടിയുടെ പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
പഞ്ചവര്ണ തത്ത എന്ന സിനിമയാണ് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത സിനിമ. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ഗാനഗന്ധര്വന് ആണ്.
