Malayalam
കേരളസാരിയുടുത്ത് റഷ്യന്‍ തെരുവില്‍, അടിപൊളി നൃത്തച്ചുവടുകളുമായി പ്രിയ വാര്യര്‍; വീഡിയോ വൈറല്‍
കേരളസാരിയുടുത്ത് റഷ്യന്‍ തെരുവില്‍, അടിപൊളി നൃത്തച്ചുവടുകളുമായി പ്രിയ വാര്യര്‍; വീഡിയോ വൈറല്‍
ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് പ്രിയ പ്രശസ്തയായത്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനമായിരുന്നു പ്രിയയെ വൈറലാക്കിയത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി. ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.
ഗാനം ആലപിക്കുന്ന പല വീഡിയോകള്‍ താരം പങ്കുവെച്ചത് വൈറലായി മാറിയിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് താരം പങ്കുവെച്ച ചിത്രങ്ങളാണ്. മോസ്കോയില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പ്രിയ പങ്കുവെച്ചത്. റഷ്യയിലെ തെരുവില്‍ സാരിചുറ്റി നൃത്തം വെയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രിയ പങ്കുവെച്ചിരിക്കുന്നത്.
നീരജ് മാധവന്റെ വൈറല്‍ ഗാനത്തിനാണ് നടി ചുവടു വെച്ചിരിക്കുന്നത്. ഇപ്പോള്‍ താരങ്ങളുടെ പ്രിയ സ്ഥലമായി മാറിയിരിക്കുകയാണ് റഷ്യ. ബോളിവുഡ് നടി തപ്സ് പന്നു കഴിഞ്ഞ മാസമാണ് റഷ്യയിലേക്ക് പറന്നത്. അവധി ആഘോഷിക്കാനായിരുന്നു തപ്സിയും സഹോദരിയും റഷ്യയിലേക്ക് തിരിച്ചത്.
ഹോട്ട് എയര്‍ ബലൂണിനരികെ നില്ക്കുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഗോവിന്ദ് പത്മസൂര്യയും റഷ്യയിലേക്ക് പറന്നിരുന്നു. യാത്രാവിശേഷങ്ങളും മനോഹര കാഴ്ചയും ആരാധകര്‍ക്കായി യൂട്യൂബിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
