Malayalam
പൂമാലയണിഞ്ഞ് മാലീദ്വീപില്‍ നിന്നും പൃഥ്വിരാജും സുപ്രിയയും; ഹാപ്പി മാരീഡ് ലൈഫ് എന്ന് ആരാധകര്‍
പൂമാലയണിഞ്ഞ് മാലീദ്വീപില്‍ നിന്നും പൃഥ്വിരാജും സുപ്രിയയും; ഹാപ്പി മാരീഡ് ലൈഫ് എന്ന് ആരാധകര്‍
കോവിഡ് ലോകത്താകെ ബാധിച്ചപ്പോള്‍ വീട്ടിലടച്ചിരിക്കേണ്ട അവസ്ഥയിലാണ് എല്ലാവരും. ലോക്ക്ഡൗണും യാത്രാ വിലക്കും എല്ലാം തന്നെ കഷ്ടത്തിലാക്കിയിരിക്കുന്നത് യാത്രാ പ്രേമികളെയാണ്. പഴയ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. നിരവധി പേരാണ് പഴയ യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് ദുഖം അറിയിക്കുന്നത്. നിരവധി സിനിമാതാരങ്ങളും ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തയിരുന്നു. അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ മേനോന്.
ഇതിനു മുന്‍പും പഴയ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും ത്രോബാക്കായി സുപ്രിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. പൃഥ്വിരാജിനൊപ്പം പൂമാലയുമിട്ട് മാലിദ്വീപില്വെച്ച് എടുത്തിരിക്കുന്ന ഒരു ചിത്രമാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പതിവുപോലെ തന്നെ ആരാധകര്‍ ഈ ചിത്രവും ഏറ്റെടുത്തിട്ടുണ്ട്.
‘ത്രോബാക്ക് ഓണ്‍ എ മണ്‍ണ്ടേ” എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത് എന്നാല്‍ അതില്‍ ഒരു ആരാധകന്റെ കമന്റാണ് ശ്രദ്ധേയമാകുന്നത്. ഹാപ്പി മാരീഡ് ലൈഫ് എന്നാണ് ആരാധകന് കമന്റ് ചെയ്തിരിക്കുന്നത്.
പൃഥ്വിയെക്കാള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ആളാണ് സുപ്രിയ. പൃഥ്വിയുടേയും മകളുടേയും വിശേഷങ്ങള്‍ ആരാധകര്‍ കൂടുതലും അറിയുന്നത് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്. 2011 എപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയും വിവാഹിതരായത്.
2014 നായിരുന്നു ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെന്നും സുപ്രിയയുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ സാന്നിധ്യമുണ്ട്.
