Malayalam
‘അവധിക്കാലം ആഘോഷിക്കാന്‍ യാത്ര ചെയ്യാന്‍ പറ്റിയിരുന്ന കാലത്തേക്ക് ഒരു ത്രോബാക്ക്’!; വീഡിയോയുമായി സുപ്രിയ മേനോന്‍
‘അവധിക്കാലം ആഘോഷിക്കാന്‍ യാത്ര ചെയ്യാന്‍ പറ്റിയിരുന്ന കാലത്തേക്ക് ഒരു ത്രോബാക്ക്’!; വീഡിയോയുമായി സുപ്രിയ മേനോന്‍
നിരവധി ആരാധകരുള്ള താരജോഡികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കോവിഡ് രണ്ടാം തരംഗത്തിനു മുമ്പ് യാത്ര ചെയ്ത ഓര്‍മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയുടെ വിഡിയോയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പച്ചപുതച്ച മനോഹരമായ വയലുകളും മലനിരകളും അതിരിടുന്ന റോഡിലൂടെ കാറില്‍ യാത്ര ചെയ്യുന്ന വിഡിയോ ആണിത്. ഡ്രൈവ് ചെയ്യുന്ന പൃഥ്വിരാജിനെയും വിഡിയോയില്‍ കാണാം.
‘അവധിക്കാലം ആഘോഷിക്കാന്‍ യാത്ര ചെയ്യാന്‍ പറ്റിയിരുന്ന കാലത്തേക്ക് ഒരു ത്രോബാക്ക്! 2020 ജനുവരിയില്‍ എടുത്തതാണിത്. അടുത്ത കുറച്ച് മാസങ്ങളില്‍ ലോകം നിലയ്ക്കാന്‍ പോവുകയാണെന്ന് ആരാണ് കരുതിയിരുന്നത്!” വിഡിയോയ്‌ക്കൊപ്പം സുപ്രിയ കുറിച്ചു. യാത്രകള്‍ ചെയ്യാന്‍ സാധിക്കാത്ത ഈ അവസരത്തില്‍ സഞ്ചാരപ്രിയരടക്കം മിക്കവരും പഴയ യാത്രാ ചിത്രങ്ങളിലൂടെയാണ് ഇപ്പോള്‍ സഞ്ചാരിക്കുന്നത്.
അതേസമയം, പൃഥ്വിരാജ് നായകനാവുന്ന കോള്‍ഡ് കേസ് ജൂണ്‍ 30നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്. ത്രില്ലര്‍ സിനിമകള്‍ ഒരുപാട് വരുന്ന കാലഘട്ടത്തില്‍ വളരെ വ്യത്യസ്ത സ്വഭാവമുള്ള ഒരു ഹൊറര്‍ ത്രില്ലറാണ് കോള്‍ഡ് കേസ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ബിഹൈന്റ് വുഡ്സ് ഐസുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.
ചിത്രത്തിന്റെ സ്‌ക്രിപ്പ്റ്റ് വായിച്ചപ്പോള്‍ തന്നെ സിനിമ സ്വയം നിര്‍മ്മിക്കണമെന്നാണ് തോന്നിയത്. എന്നാല്‍ അത് സംഭവിച്ചില്ല. പിന്നെ സിനിമയില്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചു. സ്‌ക്രിപ്പ്റ്റ് പോലെ തന്നെ തനു ബാലക് കോള്‍ഡ് കേസിനെ വളരെ നന്നായി തന്നെ സിനിമയാക്കിയിട്ടുണ്ട്. അത് കൊണ്ട് തീര്‍ച്ചയായും നല്ലൊരു ദൃശ്യാനുഭവമായിരിക്കും ചിത്രമെന്നും പൃഥ്വി പറയുന്നു.