Malayalam
ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടി പൃഥ്വിരാജ്; ആശംസകളുമായി ആരാധകര്‍
ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടി പൃഥ്വിരാജ്; ആശംസകളുമായി ആരാധകര്‍
നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും ഗായകനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
എന്നാല്‍ ഇപ്പോഴിതാ ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടിയിരിക്കുകയാണ് നടന് പൃഥ്വിരാജ്. ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസന്‍സ് സ്വന്തമാക്കിയത്.
ഇതേതുടര്‍ന്ന് താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. അതേസമയം നേരത്തെ പൃഥ്വിരാജിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
അതിനാല്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് ക്ലാസ് വേണ്ടെന്നും ടെസ്റ്റുകള്‍ പാസായാല്‍ മതിയെന്നും ദുബായ് റോഡ് ഗതാഗത അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയത്.
