Connect with us

ഞാനാണെന്ന് അവകാശപ്പെടുന്നതും എന്റെ ശബ്ദം അനുകരിക്കുന്നതും ഐഡി ഉപയോഗിക്കുന്നതും കുറ്റകരമാണ്; ക്ലബ് ഹൗസിലെ തന്റെ വ്യാജനെ ചൂണ്ടിക്കാട്ടി പൃഥ്വിരാജ്

Malayalam

ഞാനാണെന്ന് അവകാശപ്പെടുന്നതും എന്റെ ശബ്ദം അനുകരിക്കുന്നതും ഐഡി ഉപയോഗിക്കുന്നതും കുറ്റകരമാണ്; ക്ലബ് ഹൗസിലെ തന്റെ വ്യാജനെ ചൂണ്ടിക്കാട്ടി പൃഥ്വിരാജ്

ഞാനാണെന്ന് അവകാശപ്പെടുന്നതും എന്റെ ശബ്ദം അനുകരിക്കുന്നതും ഐഡി ഉപയോഗിക്കുന്നതും കുറ്റകരമാണ്; ക്ലബ് ഹൗസിലെ തന്റെ വ്യാജനെ ചൂണ്ടിക്കാട്ടി പൃഥ്വിരാജ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ക്ലബ്ഹൗസ്. ഈ പ്ലാറ്റ്‌െേഫാ വ്യാപകമായതോടെ വ്യാജ അക്കൗണ്ടുകളും സുലഭമായി കഴിഞ്ഞു. ഇതിനെതിരെ മലയാള സിനിമാ താരങ്ങള്‍ നിരവധി പേരാണ് രംഗത്തെത്തിയത്. തങ്ങള്‍ അക്കൗണ്ട് ആരംഭിക്കുമ്പോള്‍ അറിയിക്കുമെന്നും വ്യാജഅക്കൗണ്ടുകളാണ് അപ്പോള്‍ ആക്ടീവ് ആയിരിക്കുന്നതെന്നും താരങ്ങള്‍ അറിയിച്ചിരുന്നു. 

ഇത്തരത്തിലെ വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ നടന്‍ പൃഥ്വിരാജും ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വ്യാജനെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അദ്ദേഹം. ‘സോഷ്യല്‍ മീഡിയയില്‍ ഞാനാണെന്ന് അവകാശപ്പെടുന്നതും എന്റെ ശബ്ദം അനുകരിക്കുന്നതും എന്റെ ഇന്‍സ്റ്റാ ഹാന്‍ഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നതും കുറ്റകരമാണ്. ദയവായി ഇത് നിര്‍ത്തൂ. ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല’ എന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം തന്റെ വ്യാജനെയും അദ്ദേഹം കാട്ടുന്നു. സൂരജ് നായര്‍ എന്ന വ്യക്തിയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്.

നേരത്തെ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ തങ്ങള്‍ക്ക് ക്ലബ്ഹൗസില്‍ ഇല്ലെന്നും തങ്ങളുടെ പേരിലുള്ള അക്കൗണ്ടുകള്‍ വ്യജമാണെന്നും അറിയിച്ചിരുന്നു. ‘ഞാന്‍ ക്ലബ്ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരും. ഇത് ഒട്ടും കൂള്‍ ആയ കാര്യമല്ല’, എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ഐഒഎസില്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അപ്ലിക്കേഷന്‍ ആണ് ക്ലബ്ഹൗസ്. മെയ് 21 മുതലാണ് ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡില്‍ ലഭ്യമായി തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലബ്ഹൗസ് യുവ തലമുറയുടെ ഇടയില്‍ തരംഗമായി കഴിഞ്ഞു. ഈ ആപ്പിലൂടെ സംസാരിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. ക്ലബ്ഹൗസ് ലൈവ് ആയി നമുക്ക് ചര്‍ച്ച വേദികള്‍ ഒരുക്കി തരുകയും ആ വീഥികളിലൂടെ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുവാനും സാധിക്കും.സിനിമ താരങ്ങളും 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top